പലപ്പോഴും പുരുഷ ശരീരത്തിന് കാണപ്പെടുന്ന അവസ്ഥയാണ് രോമം വളർച്ച കൂടുന്നത് എല്ലാം. എന്നാൽ സ്ത്രീകളിലും ഇന്ന് ഇത് കാണപ്പെടുന്നു. ഇന്നത്തെ നമ്മുടെ ജീവിതരീതി തന്നെയാണ് ഈ കാര്യത്തിലും നമ്മൾ ദോഷകരമായി ബാധിച്ചിരിക്കുന്നത്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും പലതരത്തിലുള്ള ഹോർമോണൽ പ്രശ്നങ്ങളും ഉണ്ടാക്കിയിരിക്കുന്നു. ഇതിൽ മനുഷ്യന്റെ സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിക്കുന്ന ഹോർമോൺ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നും കാണപ്പെടുന്നു. ടെസ്‌റ്റോ സ്റ്റിറോൻ എന്ന ഹോർമോൺ സ്ത്രീ ശരീരത്തിലും ചെറിയ അളവിൽ ഉണ്ട്.
എങ്കിൽ കൂടിയും ഇപ്പോൾ അത് വളരെയധികം കൂടി വരുന്നതായി കാണുകയും, പുരുഷ ശരീരത്തിൽ കാണപ്പെടുന്ന താടി മീശ നെഞ്ചിലെ രോമങ്ങൾ സ്വകാര്യ ഭാഗത്തെ രോമം വളർച്ച എന്നിവയെല്ലാം വളരെയധികം വർദ്ധിച്ച് വരുന്നതായി കാണുന്നു. പുറമേ കാണുന്ന ഭാഗങ്ങളിൽ രോമ വളർച്ച ഉണ്ടാകുന്നത് ആളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ സ്ത്രീകളെ മടുപ്പ് ഉണ്ടാക്കുന്നു. മറ്റുള്ളവർ ഇവരെക്കുറിച്ച് എന്ത് പറയും എന്ന ചിന്ത കൊണ്ട് സ്വയമേ ഉൾവലിയുന്ന പ്രകൃതി കാണപ്പെടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് ശരീരത്തിൽ ഏറ്റവും ആദ്യം കാണപ്പെടുന്ന ഒന്നാണ് അമിത വണ്ണം.
ശരീരത്തിലെ അമിതമായ ഉൽപ്പാദിപ്പിക്കപ്പെടുന്ന കൊഴുപ്പ് അമിതവണ്ണം എന്നിവയെല്ലാം ഇത്തരം ഹോർമോണൽ ഇമ്പാൻസുകൾ ഉണ്ടാകാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനായി നാം ആദ്യമേ ചെയ്യേണ്ടുന്ന കാര്യം എന്നത് അമിതവണ്ണം കുറയ്ക്കുക എന്നതാണ്. ബി എം ഐ ഒരു അഡൾട്ട് ആയിട്ടുള്ള വ്യക്തിക്ക് 20 വരെ ആകാം. ഇതിനുമുകളിൽ ആകുന്നത് അമിതവണ്ണം തന്നെയാണ്.