പലപ്പോഴും പ്രായം കൂടുന്തോറും മുഖത്തിന് ചുളിവുകളും പാടുകളും ഉണ്ടാകുന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഇത് ഉണ്ടാകുന്നത് പലർക്കും മാനസികമായി പോലും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മുഖത്തിന് പ്രായം കൂടിയാലും ചർമ്മത്തിൽ അത് കാണാതിരിക്കുന്നതിന് വേണ്ടി നമുക്ക് പല കാര്യങ്ങളും ചെയ്യാനാകും. ഏറ്റവും പ്രധാനമായും ആരോഗ്യപ്രദമായി ജീവിക്കുക എന്നതാണ് മുൻ നിരയിലുള്ള കാര്യം. ആരോഗ്യം നമുക്ക് നിലനിൽക്കുകയാണെങ്കിൽ മാത്രമാണ് ജീവിതം മുന്നോട്ടു പോകുന്നുള്ളൂ. ഇതിനായി ആരോഗ്യപ്രദമായി ഭക്ഷണം കഴിക്കാനും നമുക്ക് പ്രത്യേകം ശ്രദ്ധിക്കുക.
എന്നും ആരോഗ്യപ്രദമായി ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ശരീരത്തിൽ യാതൊരു തരത്തിലുള്ള പ്രയാസങ്ങളും ഡാമേജുകളും ഒന്നും നേരിടേണ്ടി വരേണ്ടതായിട്ടില്ല. മനുഷ്യന്റെ ത്വക്ക് എന്നത് മൂന്ന് ലെയറുകൾ ആയി നിലനിൽക്കുന്നു. ഇത് മുഖത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവയ്ക്കിടയിലുള്ള ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതും ഗ്യാപ്പ് നഷ്ടപ്പെടുന്നതും പ്രായം അമിതമായി തോന്നിപ്പിക്കാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ ചർമ്മത്തിൽ പ്രായം അമിതമായി തോന്നാതിരിക്കുന്നതിന് വേണ്ടി നമുക്ക് പലതരത്തിലുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് എബിസി ജ്യൂസ്. ആപ്പിൾ,ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ മൂന്നും ഒരേ അളവിൽ എടുത്ത് ജ്യൂസ് അടിച്ച് ഒരു നേരത്തെ ഭക്ഷണമാക്കി കഴിക്കുന്നത് വളരെയധികം ഉചിതമാണ്. വിറ്റാമിൻ ഇ വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും നല്ലപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സ്കിന്നിന്റെ പുറംഭാഗത്തുള്ള കോശങ്ങൾ എല്ലാദിവസവും എന്ന കണക്കിന് വിഘടിക്കുന്നുണ്ട്. എന്നാൽ പ്രായം കൂടുംതോറും കോശങ്ങൾ വികടിക്കുന്നതിന് കുറവ് വരികയും, പഴയ കോശങ്ങൾ തന്നെ നിലനിൽക്കുകയും ചെയ്യുന്നതുമൂലമാണ് ഇത്തരത്തിൽ നമുക്ക് അധികമായി മുഖത്ത് തെളിഞ്ഞു കാണുന്നതിന്റെ കാരണം.