പലപ്പോഴും നമുക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് നേരിടാനുള്ള മനശക്തിയോ കരുത്തോ നമുക്ക് ഉണ്ടായിരിക്കില്ല. ഇത് നമ്മെ വളരെയധികം തളർത്തുകയും ചെയ്യുന്നു. ഇത് മൂലം ചില ദുഃഖങ്ങൾ നമുക്ക് സഹിക്കാനും പിടിച്ചുനിൽക്കാനും സാധിക്കാതെ വരികയും മനസ്സിനെ വളരെയധികം തളർത്തുകയും ചെയ്യുന്നു. എന്നാൽ ഈ സമയങ്ങളിൽ എല്ലാം നമ്മുടെ ദുഃഖം അകറ്റുന്നതിനായി നമുക്ക് ഏറ്റവും പ്രധാനമായും ആശ്രയിക്കാൻ ആകുന്ന ഒരാളാണ് അമ്മ ഭദ്രകാളി ദേവി.
രാത്രി കിടക്കുന്ന സമയത്തോ പകൽ സമയത്തോ പോലും നമുക്ക് ദേവിയെ വിളിച്ച് പ്രാർത്ഥിക്കാവുന്നതാണ്. പ്രവർത്തിക്കുന്ന സമയത്ത് നമുക്ക് നല്ലപോലെ ആശ്വാസം ലഭിക്കുന്നു എന്നതും ഭദ്രകാളി ദേവിയുടെ അനുഗ്രഹമാണ്. രാത്രി കിടക്കുന്ന സമയത്ത് തലയിണയിൽ തല വച്ചുകൊണ്ടുതന്നെ നമുക്ക് ദേവിയോട് പ്രാർത്ഥിക്കാം. അടുത്തുള്ള ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും, വഴിപാടുകൾ ചെയ്യുന്നതും ഇത്തരത്തിൽ തന്നെ നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും ആശ്വാസം ലഭിക്കുന്നതിനും എല്ലാം സഹായം ആകാറുണ്ട്. ഏത് ദുർഗടം നിറഞ്ഞ സാഹചര്യത്തിലും ദേവി നമ്മോടൊപ്പം ഉണ്ടായിരിക്കും.
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ എന്ന കാളി മന്ത്രം ചൊല്ലുന്നതും നിങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരുന്നു. എപ്പോഴും ഈശ്വരാനുഗ്രഹത്തോട് കൂടി ജീവിക്കുന്ന ആളുകൾക്കാണ് ജീവിതത്തിൽ വല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുള്ളത് എന്നാൽ ഇതേ ബുദ്ധിമുട്ടുകൾ തന്നെ നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹം കൊണ്ട് പൂർണമായും തുടച്ചു നീക്കപ്പെട്ട് കിട്ടുകയും ചെയ്യാറുണ്ട്. ദിവസവും രണ്ട് നേരം നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാൻ നിങ്ങൾ പ്രത്യേകം പരിശ്രമിക്കുക.