പല ആളുകൾക്കും നാം കണ്ടിട്ടുള്ള ഒരു പ്രശ്നമാണ് വെരിക്കോസ് വെയിനിന്റേതായ ബുദ്ധിമുട്ടുകൾ. എന്നാൽ ഇത് പ്രധാനമായും ഉണ്ടാകുന്നത് അമിതവണ്ണം ഉള്ളവരിലും, അതുപോലെതന്നെ പ്രഗ്നൻസിയോട് ബന്ധപ്പെട്ട് ചില സ്ത്രീകളിലും, സ്ഥിരമായി നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും , ഭാരം എടുക്കുന്ന ജോലി ചെയ്യുന്ന ആളുകൾക്കും ആണ്. ശരീരത്തിലെ അശുദ്ധ രക്തം കെട്ടിക്കിടന്ന് ഞരമ്പുകൾ ചുരുക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് കാലുകൾക്ക് അതിശക്തമായ വേദനയും ഉണ്ടാക്കുന്നുണ്ട്. ഇന്ന് മോഡേൺ മെഡിസിനിൽ പലതരത്തിലുള്ള ചികിത്സകളും ഇതിനെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇതിനേക്കാൾ ഉപരി ശരീരഭാരം കുറയ്ക്കുക, അമിതമായി സ്ട്രെയിൻ കൊടുക്കുന്ന ജോലികൾ ഒഴിവാക്കുക എന്നിവയെല്ലാമാണ് നമുക്ക് ചെയ്യാനാകുന്നത്. ഈ ഭാഗത്തുള്ള അശുദ്ധ രക്തം എടുത്ത് മാറ്റുക വഴി രോഗം പൂർണമായും ഭേദമാകുന്നില്ല എങ്കിൽ കൂടിയും, രോഗിക്ക് ഒരു ആശ്വാസം ലഭിക്കാൻ ഇത് സഹായം ആകാറുണ്ട്. ഇന്നത്തെ പുതിയ ട്രീറ്റ്മെന്റുകൾ വഴി കാലിനടിയിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഈ ഞരമ്പിലേക്ക് എത്തിച്ച് അവിടെയുള്ള അശുദ്ധ രക്തം വലിച്ചെടുത്ത് കളയാൻ സാധിക്കുന്നു.
ഇതിനോടൊപ്പം തന്നെ മറ്റ് ഒരു ട്രീറ്റ്മെന്റിലൂടെ ഈ ഞരമ്പിനെ തന്നെ മുറിച്ച് മാറ്റി പകരം മറ്റ് ഞരമ്പ് അവിടെ വെച്ച് പിടിപ്പിക്കാനും ഇന്ന് സാധ്യതകൾ ഉണ്ട്. പുതിയ ലേസർ ട്രീറ്റ്മെന്റുകളും ഇതിനുവേണ്ടി ഇന്ന് നിലവിലുണ്ട്. നമ്മുടെ ഭക്ഷണത്തിൽ ക്യാബേജ്, അവോക്കാഡോ, ബ്രോക്കോളി, പേരക്ക എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നതും വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുന്നതായി കാണുന്നുണ്ട്.