ആളുകൾക്ക് പലപ്പോഴും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. എന്നാൽ താരൻ തലയിൽ മാത്രമല്ല ചിലർക്ക് മുഖത്തും, കണ്ണിനുചുറ്റും, പുരികത്തിലും, കക്ഷത്തിൽ ശരീരത്തിന് പല ഭാഗത്തായും അനുഭവപ്പെടാവുന്ന ഒന്നാണ്. ഉള്ളംകയിലും കാൽപാദത്തിലും ഒഴിഗേ ബാക്കി ഒരു മനുഷ്യ ശരീരത്തിൽ എല്ലാ ഭാഗത്തും ഉള്ള ഒരു ഹോർമോണിന്റെ അല്ലെങ്കിൽ ഫംഗസിനെ പ്രവർത്തനം കൊണ്ടാണ് ഇത്തരത്തിൽ താരന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഈ ഹോർമോണ് ശരീരത്തിൽ ഉണ്ടാകുന്നതിനോടൊപ്പം തന്നെ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന ഫാറ്റും ഓയിലും കൂടിയുള്ള കോമ്പിനേഷൻ കൊണ്ടാണ് പ്രധാനമായും താരൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനമായും ഓയിലി സ്കിൻ ഉള്ളവർക്കും, അമിതവണ്ണം ഉള്ളവർക്കും താരന്റെ ബുദ്ധിമുട്ട് കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ അമിതവണ്ണം ഉള്ളവരോട് ഈ താരൻ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ശരീരഭാരം കുറയ്ക്കാനായി ഉപദേശിക്കാറുണ്ട്. ഇന്ന് പലതരത്തിലുള്ള ഷാമ്പുകളും ഇ താരൻ പ്രശ്നങ്ങൾ അകറ്റുന്നതിനായി ലഭിക്കുന്നുണ്ട്. എന്നാൽ ഇവ സ്ഥിരമായി നമുക്ക് ഉപയോഗിക്കേണ്ടത് അല്ല.
അതുപോലെ തന്നെ തലയോട്ടിയിൽ മാത്രമാണ് ഇവ ഉപയോഗിക്കാൻ പാടുള്ളൂ. ഒന്നോ രണ്ടോ ആഴ്ച ഉപയോഗിച്ചതുകൊണ്ട് മാത്രം ഈ താരൻ പ്രശ്നമില്ലാതാകുന്നില്ല. ആഴ്ചയിൽ മൂന്ന് തവണ എന്ന കണക്കിന് നാലുമാസം ഉപയോഗിക്കുമ്പോൾ ആണ് മിനിമം ഇതിന്റെ റിസൾട്ട് നമുക്ക് കാണാനാകുന്നത്. പലർക്കും ഉള്ള ഒരു സംശയമാണ് ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ എന്നുള്ളത്, എന്നാൽ തീർച്ചയായും ഇത് പകരുന്ന ഒന്നല്ല. അതുപോലെതന്നെ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന ഒരു പ്രശ്നമല്ല ഇത് എന്ന് ഉറപ്പാണ്.