പലപ്പോഴും നാം ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും വിഷമങ്ങളും എല്ലാം അനുഭവിക്കുന്നുണ്ടാകും ചിലപ്പോൾ ഇത് ജോലി സംബന്ധമായ ചിലപ്പോൾ ഇത് സ്വസ്ഥമായ ജീവിതം ലഭിക്കാത്തതു കൊണ്ടായിരിക്കാം പലതരത്തിലായിരിക്കും നമ്മൾ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പ്രധാന കാരണം നമ്മുടെ ശനി പ്രീതിയാണ് ശനിദേവനെ പ്രീതിപ്പെടുത്താത്തത് കൊണ്ട് പലതരത്തിലുള്ള ദോഷങ്ങളും വിഷമങ്ങളും നമുക്ക് അനുഭവിക്കേണ്ടതായി വരാറുണ്ട് അതുകൊണ്ടുതന്നെ പിതൃതീയമായ ശനിദേവന്റെ അനുഗ്രഹം നമ്മളോടൊപ്പം ഉണ്ടാകുന്നതിനുവേണ്ടി നമുക്ക് പ്രീതി പെടുത്താൻ എപ്പോഴും നമുക്ക് പരിശ്രമിക്കാം.
ഇതിനായി ദിവസവും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് പ്രത്യേകം പ്രാർത്ഥിക്കാം. ഒപ്പം തന്നെ ഏതെങ്കിലും ഒരു വെള്ളിയാഴ്ച ദിവസം മുതൽ ഒരു ചെറിയ തുണിയിൽ കറുത്ത എള്ള് അല്പം കെട്ടി രാത്രി കിടന്നുറങ്ങുമ്പോൾ തലയിണയുടെ താഴെയായി സൂക്ഷിക്കുക. പിറ്റേദിവസം രാവിലെ ഉണർന്ന് ഗണപതി ക്ഷേത്രത്തിൽ പോയി മൂന്ന് തേങ്ങ ഉടച്ച് പ്രാർത്ഥിക്കുക. ഈ പ്രവർത്തി 9 ആഴ്ച തുടർച്ചയായി ചെയ്യുക.
അതോടൊപ്പം തന്നെ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഈ തുണിയിൽ നിന്നും അല്പം എള്ള് എടുത്ത് വെന്തിറക്കിയ ചോറിനോട് കൂടെ ചേർത്ത് ഒരു ഉരുള ഉണ്ടാക്കി കാക്കയ്ക്ക് ഭക്ഷിക്കാനായി കൊടുക്കുക. ഇത് പിതൃക്കളുടെ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടായിരിക്കുന്നതിനായി സഹായിക്കുന്നു. ഇങ്ങനെയെല്ലാം 9 ആഴ്ച തുടർച്ചയായി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കാണാനാകും. ഇത് തൊഴിൽപരമായും, സാമ്പത്തികപരമായും, ജീവിത പ്രശ്നങ്ങളെ നേരിടുന്നതിനും എല്ലാതരത്തിലും നമ്മെ സഹായിക്കുന്നു.