പലപ്പോഴും നാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട് വഴിപാടുകളും കഴിക്കാറുണ്ട്. എന്നാൽ ഏറ്റവും ശക്തിയുള്ള ദൈവമാണ് ശിവൻ, പരമശിവന്റെ ശക്തിയോളം മറ്റൊരു ശക്തിയും ഇല്ല എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും അവിടെ വഴിപാടുകൾ കഴിക്കുന്നതും ഏറ്റവും ഉചിതമാണ്. എന്നാൽ ഇത്തരത്തിൽ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് തിങ്കളാഴ്ച ദിവസങ്ങളാണ്. എല്ലാ തിങ്കളാഴ്ചയും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിച്ചാൽ ഇതിനോളം അനുഗ്രഹമുള്ള മറ്റൊന്നില്ല.
ഇത്തരത്തിൽ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ശിവനെ പലതരത്തിലുള്ള വഴിപാടുകളും ചെയ്യാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് അഭിഷേകം ചെയ്യുക എന്നുള്ളത്. അഭിഷേകം തന്നെ പലതരത്തിലും ചെയ്യാനാകും പാലഭിഷേകം, നെയ്യഭിഷേകം, എണ്ണ അഭിഷേകം എന്നിങ്ങനെയാണവ. അഭിഷേകം ചെയ്തതിന്റെ ഒരു അംശം വീട്ടിൽ കൊണ്ടുവന്ന് ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് കൂടുതൽ നിങ്ങൾക്ക് രോഗശാന്തി, കുടുംബ ഐശ്വര്യം, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയെല്ലാം നേടിത്തരുന്നു.
അതുപോലെതന്നെയാണ് ക്ഷേത്രത്തിൽ നിന്നും ഭസ്മം വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ച് ദിവസവും കുളിച്ചതിനു ശേഷം നെറ്റിയിൽ ഭസ്മം തൊടുന്നത് നിങ്ങൾക്ക് അപകടങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായകമാകുന്നു. എന്നാൽ ഇത്തരത്തിൽ തിങ്കളാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകുന്നതാണെങ്കിൽ കൂടിയും മത്സ്യമാംസാദികൾ ഭക്ഷിച്ചുകൊണ്ട് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് ആയിരിക്കരുത്. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ദോഷങ്ങൾ നിങ്ങൾക്ക് വരുത്തി വയ്ക്കാൻ ഇടയാക്കുന്നു. ശിവ വിഗ്രഹത്തിൽ ഹാരം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും നിങ്ങൾക്ക് കൂടുതൽ ഐശ്വര്യങ്ങളും, ദോഷങ്ങളും അകറ്റുന്നതിനും ഉപകാരപ്രദമാണ്.