പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്നത് എങ്ങനെ? എങ്ങനെ ഇത് ഒഴിവാക്കാം.

പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്നത് ചില ആളുകൾക്കെങ്കിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ്. മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിനേക്കാൾ വലിയ പ്രശ്നങ്ങളാണ് ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്നത്. ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയിൽ വന്ന ചില മാറ്റങ്ങളാണ് കൂടുതലായും ഇത്തരത്തിൽ പിത്ത സഞ്ചിയിൽ കല്ലുകൾ ഉണ്ടാകാൻ കാരണമായിട്ടുള്ളത്. ഭക്ഷണങ്ങൾ ദഹിപ്പിക്കുന്ന സമയത്ത് ഇതിൽ നിന്നും അടങ്ങിയിട്ടുള്ള ചില അംശങ്ങളാണ് പിത്ത സഞ്ചിയിൽ കല്ലുകൾ ആയി രൂപപ്പെടുന്നത്. ഇത്തരത്തിൽ പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്ന സമയത്ത് പലതരത്തിലുള്ള അസ്വസ്ഥതകളും പ്രകടമാകാറുണ്ട്.

ഏറ്റവും പ്രധാനമായും പ്രകടമാകുന്ന ഒരു അസ്വസ്ഥതയാണ് വയറു വീർത്തു വരുക എന്നുള്ളത്. അതുപോലെതന്നെ മലബന്ധവും ഇതിനെ തുടർന്ന് ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടാകുന്ന സമയത്ത് ഉണ്ടാകുന്ന മലബന്ധം ഒഴിവാക്കുന്നതിനായി നല്ല പോലെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. ഒരുപാട് വലിയ ബുദ്ധിമുട്ടുകളാണ് നിങ്ങൾക്ക് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഒരുപാട് ചികിത്സ മികവുകൾ മെഡിക്കൽ രംഗത്ത് വന്നിട്ടുണ്ട്.

   

എന്നതുകൊണ്ട് തന്നെ പിത്തസഞ്ചിയിൽ ഉള്ള കല്ലിനെ നീക്കം ചെയ്യാനായി ഒരു കീഹോൾ സർജറി മാത്രമാണ് ആവശ്യമായി വരുന്നത്. സർജറിയുടെതായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെതന്നെ പിത്തസഞ്ചിയിൽ രൂപപ്പെട്ട കല്ല് നമുക്ക് ഒഴിവാക്കാൻ സാധിക്കും. പിത്തസഞ്ചിയിൽ ഈ കല്ല് ഉള്ളതിനേക്കാളും കൂടുതൽ ഇത് കോംപ്ലിക്കേഷൻ ആകുന്നത് പിത്തനാളിലൂടെ ഇത് ഇറങ്ങുന്ന സമയത്താണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെ അവഗണിക്കാതെ കൂടുതൽ ശ്രദ്ധയോടെ കാണുക.

Leave a Reply

Your email address will not be published. Required fields are marked *