ഇന്ന് മുടികൊഴിച്ചിൽ എന്നത് എല്ലാവരെയും കാണപ്പെടുന്ന ഒരു അവസ്ഥയായും മാറിയിരിക്കുകയാണ്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരിലും ഇത് വളരെയധികം ആയി കണ്ടുവരുന്നു. ഇത്തരത്തിൽ മുടി കൊഴിയുന്നതിന് ഒരുപാട് കാരണങ്ങൾ നിലവിലുണ്ട്. കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പ്രശ്നം മുതൽ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനവും എല്ലാം ഇത്തരത്തിൽ മുടികൊഴിച്ചിലിന് കാരണമായി വരാറുണ്ട്. ഏറ്റവും അധികം ആയും ഇതിന്റെ പ്രധാന പ്രശ്നമായി കാണപ്പെടുന്നത് നമ്മുടെ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് തന്നെയാണ്. വിറ്റാമിൻ ഡി എന്നത് സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഒരു വിറ്റാമിൻ ആണ്.
എന്നാൽ ഇന്ന് ആളുകൾ കൂടുതലും വീടിനകത്തിരുന്ന് അല്ലെങ്കിൽ ഓഫീസിനകത്തിരുന്ന് ചെയ്യുന്ന ജോലികൾ ആയതുകൊണ്ട് തന്നെ വിറ്റാമിൻ ഡി യുടെ കുറവ് വളരെയധികം ആയി കണ്ടുവരുന്നു. ഇത് മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ദിവസവും അല്പനേരം എങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് വളരെ നന്നായിരിക്കും. ഇത്തരത്തിൽ ഒരുതരത്തിലും സാഹചര്യമില്ലാത്തവരാണ് എന്നെങ്കിൽ മാത്രമാണ് ഇതിനുവേണ്ടി സപ്ലിമെന്റുകൾ ഉപയോഗിക്കേണ്ടത്.
മറ്റൊരു പ്രധാന വിറ്റാമിൻ ആണ് വിറ്റാമിൻ സി. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഒന്നാണ് ഇത്. ഇത് ലഭിക്കുന്നതിനായി ദിവസവും ഒരു പേരക്കയോ രണ്ടു നെല്ലിക്കയോ കഴിക്കുന്നത് വളരെ ഉത്തമമാണ്. ഭക്ഷണത്തിൽ നാരങ്ങ, ഓറഞ്ച് എങ്ങനെയുള്ളവ ഉൾപ്പെടുത്തുന്നതും. വിറ്റാമിൻ ബി സെവെന്റെ കുറവുകൊണ്ടും മുടികൊഴിചിൽ ഉണ്ടാകാം. എന്നാൽ ഇതിന് പരിഹാരമായി ഭക്ഷണത്തിൽ ഇതിനുവേണ്ട സപ്ലിമെന്റുകൾ ഉൾപ്പെടുത്തുന്ന സമയത്ത് ഇത് പലരീതിയിലും അധികമാകാനുള്ള സാധ്യതയുണ്ട് അധികമാകുന്ന ചില പ്രശ്നങ്ങൾ ഉണ്ടാക്കാം.