രക്തം ഉണ്ടാകുന്നതിനും, രക്തം ക്ലീൻ ആകുന്നതിനും കഴിക്കേണ്ടവയും കഴിക്കാൻ പാടില്ലാത്തവയും.

നമ്മുടെ ശരീരത്തിൽ രക്തക്കുറവ് ഉണ്ടാക്കുന്ന സമയത്ത് പലതരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനമായും ഇതിന് കാണിക്കുന്ന ഒരു ലക്ഷണം തലകറക്കമാണ്. എന്നാൽ ചില സമയങ്ങളിൽ ഇത്തരത്തിൽ തലകറക്കം ഉണ്ടാകുന്ന സമയത്ത് ആളുകൾ ഇത് എയർ ബാലൻസിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞ് അവഗണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ശരീരത്തിൽ രക്തത്തിന്റെ കുറവ് ഉണ്ടാകുന്ന സമയത്ത് അല്ലെങ്കിൽ രക്തത്തിലെ ഹീമോഗ്ലോമിന്റെ അളവ് കുറയുന്ന സമയത്ത് ഇത്തരത്തിൽ തലകറക്കം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ തലകറക്കത്തിന് ഒരു നിസ്സാരക്കാരനായി കരുതരുത്.

ശരീരത്തിൽ നിന്നും ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകുന്നതിനുള്ള പല കാരണങ്ങളുണ്ട്. ചിലർക്ക് മലത്തിലൂടെ രക്തം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. സ്ത്രീകൾക്കാണ് എന്നുണ്ടെങ്കിൽ പിരീഡ്സിനെ സമയത്ത് അമിതമായ ബ്ലീഡിങ് ഉണ്ടാക്കാം. ഇതെല്ലാം രക്തക്കുറവ് ഉണ്ടാകാൻ കാരണമാകാറുണ്ട്. ചില രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായും ബ്ലീഡിങ് ഉണ്ടാകുന്നത് സാധാരണമാണ്. കീമോതെറാപ്പി ചെയ്യുന്ന ആളുകൾക്കും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് സാധാരണമാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ ഉള്ളവർ പ്രത്യേകമായും രക്തത്തിന്റെ അളവ് ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.

   

ഇത്തരത്തിൽ നമുക്ക് ശരീരത്തിലെ രക്തക്കുറവ് ഉണ്ടാവുന്ന സമയത്ത് ഇതിനുവേണ്ടി ആദ്യമേ മരുന്നുകളെ ആശ്രയിക്കുന്നതിന് പകരമായി നമ്മുടെ ഭക്ഷണത്തിൽ തന്നെ ഇതിനെ ക്രമീകരിക്കാവുന്നതാണ്. എന്നാൽ ക്രിട്ടിക്കൽ ആയിട്ടുള്ള ഒരു അവസ്ഥയിലാണ് എന്നുണ്ടെങ്കിൽ തീർച്ചയായും മരുന്നുകൾ കഴിക്കുകയോ രക്തം കയറ്റുകയും ചെയ്യാം. പുകവലി പോലുള്ള ദുശ്ശീലമുള്ളവർക്ക് ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കൂടാനുള്ള സാധ്യതയും, ഇതുമൂലം രക്തം വലിച്ചെടുത്ത് കളയേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *