വെരിക്കോസ് വെയിൻ എന്നത് നാം എല്ലാവർക്കും വളരെയധികം പരിചിതമായ ഒന്നായിരിക്കാം. കാരണം നാം പലപ്പോഴും കണ്ടിട്ടുണ്ട് ആളുകളുടെ കാലിന്റെ മസിലിന്റെ ഭാഗത്തായി ഞരമ്പുകൾ തടിച്ചുകൂടി കിടക്കുന്നത്. എന്നാൽ ഇത് ചിലർക്ക് കാഴ്ചയിൽ മാത്രമല്ല ശാരീരികമായും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. കാലുകൾക്ക് വേദന, കഴപ്പ്, നിൽക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതുകൊണ്ട് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ കാലുകളിലുള്ള വെരിക്കോസ് വെയിൻ തീരെ നിസ്സാരക്കാരനല്ല. എന്നാൽ ഈ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ശരീരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചെറിയ ബ്ലോക്കുകൾ ആണ്.
ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്നു. ഇങ്ങനെ രക്തം സർക്കുലേറ്റ് ചെയ്യുന്ന സമയത്ത് കാലുകളിലേക്ക് പോകുന്ന രക്തം തിരിച്ച് ഹൃദയത്തിലേക്ക് തന്നെ വരാതെ ഇരിക്കുന്ന അവസ്ഥ, താഴേക്ക് പോയത് മുകളിലേക്ക് വരാത്ത അവസ്ഥയാണ് വേരിക്കോസ് വെയിനിനെ കാരണമാകാറുള്ളത്. ഈ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചെറിയ ബ്ലോക്കുകൾ രക്തം മൂവ്മെന്റ് ഇല്ലാതെ രക്തക്കുഴലുകളെ തന്നെ ചുളിച്ചു കളയുന്ന ഒരു അവസ്ഥയാണിത്.
എന്നാൽ ചിലർക്ക് അമിത ഭാരം മൂലവും വെരിക്കോസ് വെയിൻ ഉണ്ടാകാം.ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള ചില വ്യതിയാനങ്ങളും വെരിക്കോസ് വെയിനിന് കാരണമാകാറുണ്ട്. ബോഡി മാസ് ഇൻഡക്സ് ശരിയായ തോതിൽ ആണ് എന്നുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം. അതുകൊണ്ട് തന്നെ അമിത ഭാരമുള്ള ആളുകൾ ഭാരം കുറയ്ക്കാൻ ശ്രമിക്കുക. കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിപ്പിക്കുന്ന രീതിയിലുള്ള ദഹന വ്യവസ്ഥ ശരിയാക്കി എടുക്കുക. ഇതിലൂടെ സർജറി ഇല്ലാതെ തന്നെ വെരിക്കോസ് വെയിനിന് പൂർണമായും ഭേദമാക്കാം.