ആമവാദവും സന്ധിവേദനയും ഇനി മാറിക്കിട്ടും ഇങ്ങനെ ചെയ്താൽ.

പലപ്പോഴും രാവിലെ ഉണരുന്ന സമയത്ത് നമ്മുടെ ശരീരത്തിന്റെ എല്ലുകൾക്ക് ബലക്കുറവോ മറക്കാൻ സാധിക്കാത്ത അവസ്ഥയോ എല്ലാം കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സംശയിക്കാവുന്നതാണ് ഇത് ആമവാതത്തിന്റെയോ സന്ധിവാതത്തിന്റെയോ ആരംഭമാണ് എന്നത്. എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവുകയും ഇത് മടക്കാനോ നിവർത്താനോ അനക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഏറ്റവും പ്രധാനമായും കാണപ്പെടുന്നത്. കുനിഞ്ഞു നിൽകുന്ന ആളുകൾക്ക് നീവരാൻ വളരെയധികം സമയമെടുക്കുന്നതായും കാണപ്പെടുന്നു. പലപ്പോഴും നമ്മുടെ ശരീരത്തിന്റെ എല്ലുകൾക്കുണ്ടാകുന്ന ഇത്തരം വാതരോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള ചില തകരാറുകളാണ്.

അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം അവസ്ഥകളെ മാറ്റിയെടുക്കുന്നതിനായി നാം ഏറ്റവും ആദ്യം ശരിപ്പെടുത്തേണ്ടത് നമ്മുടെ ദഹന വ്യവസ്ഥയാണ്. നല്ല രീതിയിൽ ദഹനവും ശോധനയും എല്ലാം നടക്കുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ നല്ലപോലെ ശ്രദ്ധ കൊടുത്ത്, നല്ല രീതിയിൽ ദഹനം ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

   

ദഹനം ശരിയായ രീതിയിൽ നടക്കാതെ വരുമ്പോൾ ദഹന വ്യവസ്ഥയിൽ നിന്നും ലീക്ക് ഉണ്ടായി ഇത് രക്തക്കുഴലുകളിലേക്ക് പ്രവേശിച്ച് ഈ രക്തം ശരീരത്തിന്റെ പല ഭാഗത്തും എത്തി ഇത് പുറന്തള്ളാൻ ഉള്ള പ്രതീതി കാണിക്കുന്നത് മൂലമാണ് വാതരോഗങ്ങൾ ഉണ്ടാകുന്നത്. എന്നാൽ എല്ലാ വാതരോഗങ്ങളും ഇത്തരം ദഹന വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കൊണ്ടും മാത്രം ഉണ്ടാകണമെന്നില്ല. ചില ഇൻഫെക്ഷനുകളുടെ ഭാഗമായും വാതരോഗങ്ങൾ ഉണ്ടാകാം. ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷന്റെ ഭാഗമായും വാതരോഗങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *