പലപ്പോഴും നമ്മുടെ ഭക്ഷണത്തിലുള്ള വിറ്റാമിനുകളുടെ കുറവും ശരീരത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം. ഈ കൂട്ടത്തിൽ ഉള്ള ഒരു പ്രധാന പ്രശ്നമാണ് അകാലനര.15 വയസ്സ് കഴിയുന്ന സമയം മുതലേ അകാലനര ചിലർക്കെങ്കിലും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. പ്രായത്തെ രീതിയിൽ തലയിൽ നരച്ച മുടികൾ പ്രത്യക്ഷപ്പെടുന്ന തന്നെയാണ് അകാലനര എന്ന് പറയുന്നത്. നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ട പല വിറ്റാമിനുകളും ലഭിക്കാതെ വരുമ്പോഴും ലഭിച്ച വിറ്റാമിനകൾ ശരീരത്തിന് വലിച്ചെടുക്കാൻ സാധിക്കാതെ വരുന്ന സമയത്ത് ആണ്, കറുത്ത മുടികൾ വെളുത്ത നിറത്തിലേക്ക് മാറുന്നതായി കാണുന്നത്.
പലരും ഇന്ന് ഇത്തരം പ്രശ്നത്തെ മുടി കളർ ചെയ്തു കൊണ്ടാണ്. എന്നാൽ ഇത്തരത്തിൽ കളർ ചെയ്യുക അല്ലാതെ തന്നെ മുടിയുടെ പ്രശ്നം പരിഹരിക്കാൻ മറ്റ് ഒരു മാർഗ്ഗം നമുക്ക് ഉപയോഗിക്കാം. ഇതിനായി ആവശ്യമായി വരുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തു വെർജിൻ കോക്കനട്ട് ഓയിലാണ്. ഇരുമ്പ് ചട്ടിയിൽ അല്പം വെർജിൻ കോക്കനട്ട് ഓയിൽ ചേർത്ത് ഇതിലേക്ക് ഒരു സ്പൂൺ രണ്ട് സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം.
ഈ മിക്സിലേക്ക് ഒരു സ്പൂൺ കരിംജീരകം പൊടിച്ചത് കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ശേഷം ഇതിലേക്ക് മൈലാഞ്ചിയില പൊടിച്ചെടുത്തത് അല്ലെങ്കിൽ കടകളിൽ നിന്നും മേടിക്കുന്ന മെഹന്തി പൗഡർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ മിക്സ് ചെയ്യുക. ഒരു രാത്രി മുഴുവൻ മാറ്റിവെച്ച ശേഷം ഇത് രാവിലെ തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കാവുന്നതാണ്.