കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമായി ഒരുപാട് ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ടായിരിക്കും. ഇവരുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റുന്നതിനായി വീട്ടിൽ തന്നെ നമുക്ക് ഒരു പ്രതിവിധി ചെയ്യാനാകും. ഇത് ഒരു പ്രതിമ വാങ്ങി വയ്ക്കുക എന്നത് മാത്രമാണ്. കുബേര പ്രതിമയെ കുറിച്ചാണ് പറയുന്നത്. വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് കുബേര പ്രതിമ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ കടങ്ങളും ബാധ്യതകളും വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും എന്നാണ് പറയപ്പെടുന്നത്. ഇതിനായി ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ഒരു കുബേര പ്രതിമ വേടിക്കാവുന്നതാണ്.
എന്നാൽ കുബേര പ്രതിമ വേടിച്ച് വീട്ടിൽ വെച്ചതുകൊണ്ട് മാത്രമായില്ല ഇതിന് തുളസി ഇട്ട തീർത്ഥം കൊണ്ട് കഴുകി വൃത്തിയാക്കിയാൽ മാത്രമാണ് ഫലം ലഭിക്കുന്നുള്ളൂ. മാസത്തിലെ ഏകാദശി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ തുളസിയിൽ നിന്നും അല്പം ഇല പൊട്ടിച്ച് മൂന്ന് ഗ്ലാസ് ശുദ്ധജലത്തിൽ ആറുമണിക്കൂറെങ്കിലും ഇട്ടുവയ്ക്കുക. ഇങ്ങനെ ഇട്ടുവയ്ക്കുന്നത് മൂലം ഈ വെള്ളം തീർത്തമായി മാറുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
ആ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് തീർത്ഥം കൊണ്ട് കുബേര പ്രതിമ കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ മാസത്തിലെ എല്ലാ പൗർണമി ദിവസവും ചെയ്യുന്നത് കൂടുതൽ ഉത്തമമാണ്. വീടിന്റെ വടക്ക് ദിക്കിലോ അതുമല്ലെങ്കിൽ കിഴക്കുദിക്കിലോ ആണ് ഈ കുബേര പ്രതിമ വയ്ക്കുന്നത് ഏറ്റവും ഉചിതം. വടക്കു ദിക്കിനെ കുബേരക്ക് എന്നാണ് പറയപ്പെടുന്നത് വീട്ടിലേക്കുള്ള ധന വരവ് ഉണ്ടാകുന്നത്. ഈ ഭാഗത്ത് കുബേര പ്രതിമ ഉണ്ടായിരിക്കുന്നത് വളരെ അഭികാമ്യമാണ്.