കയ്യിന്റെ ഈ ഭാഗത്ത് മാത്രമായി തരിപ്പ് അനുഭവപ്പെടാറുണ്ടോ. ഇതിന് കാർപൽ ടണൽ സിൻഡ്രോം എന്ന് പറയുന്നു.

കൈപ്പത്തിയും കൈയുടെ തണ്ടിനെയും തമ്മിൽ ജോയിന്റ് ചെയ്യുന്ന ഭാഗത്തുള്ള ഒന്നാണ് കാർപൽ ടണൽ. ജോയിന്റിനെ അകത്തുകൂടെ ദ്വാരം പോലെയുള്ള ഒരു ഭാഗമാണ് ഈ കാർപൽ ടണൽ. ഈ ടണലിലൂടെയാണ് കൈയിലെ ഉള്ളിലേക്കുള്ള വിരലുകളുടെ ഞരമ്പുകളും മറ്റും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തുണ്ടാകുന്ന എന്തെങ്കിലും തടസ്സമോ വേദനകളും പൂർണമായും ബാധിക്കാൻ ഇടയുണ്ട്. പ്രധാനമായും പ്രമേഹം പ്രഷർ കൊളസ്ട്രോൾ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്കാണ് കാർപ്പൽ ടണലിനെ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതകൾ.

സ്ഥിരമായി കൈകൊണ്ട് ഒരേ പൊസിഷനിൽ പിടിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ബൈക്ക് സ്ഥിരമായി ഒരുപാട് ദൂരം ഓടിക്കുന്ന ആളുകൾക്കും ഇതിനുള്ള സാധ്യതകൾ ഏറെയാണ്. ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഇത് പ്രതീക്ഷിക്കാം. കയ്യിന്റെ ഈ ജോയിന്റിന്റെ ഭാഗത്തിന് വരുന്ന അമിതമായ പ്രഷറാണ് മിക്കപ്പോഴും ഇതിനെ കാരണമാകുന്നത്. കയ്യിന്റെ പത്തി, കൈ ഷോൾഡർ വരെയുള്ള ഭാഗത്തിനാണ് ഇതുമൂലം ഉണ്ടാകുന്ന തരിപ്പ് അനുഭവപ്പെടാറുള്ളത്.

   

ഷോൾഡറിന്റെ മുകളിലേക്ക് ആയി തരിപ്പ് അനുഭവപ്പെടാറുണ്ട് എങ്കിൽ ഇത് മറ്റെന്തെങ്കിലും രോഗാവസ്ഥയിലെ ഭാഗമായിട്ട് ആയിരിക്കാം. സ്ട്രോക്ക് ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിൽ ഒരു സൈഡ് മുഴുവനായി തിരിച്ചുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കൈവിരലുകളുടെ അസ്ഥികൾക്ക് എന്തെങ്കിലും തകരാറുകൾ ഉണ്ടാകുന്ന സമയത്തും ഈ തരിപ്പ് അനുഭവപ്പെടാം. പ്രധാനമായും ഒരേ രീതിയിൽ കൈകൾ പിടിക്കുന്ന ജോലികൾക്ക് ഇടയ്ക്ക് ഒരു റെസ്റ്റ് കൊടുക്കുക, കൈകൾക്ക് മറ്റു പൊസിഷനുകളിലേക്ക് ഉള്ള മൂവ്മെന്റ് കൊടുക്കുക എന്നിവയെല്ലാം ആണ് ഇതിന് പ്രതിവിധിയായി സ്വയം ചെയ്യാവുന്നവ.

Leave a Reply

Your email address will not be published. Required fields are marked *