നിങ്ങൾക്ക് അലർജിയോ തൈറോയിഡോ ഉണ്ടോ എങ്കിൽ ഇതിന്റെ രണ്ടിന്റെയും കാരണം ഒന്നാണ്.

പലപ്പോഴും ആളുകൾക്ക് അലർജി ഉണ്ടാകുന്നതായി നാം കാണാറുണ്ട്. പലഭാഗത്തുമായും കാണാം ചിലർക്ക് വയറിനകത്തു എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും, മറ്റു ചിലർക്ക് സ്കിന്നിൽ ചൊറിച്ചിൽ പോലുള്ള കാര്യങ്ങൾ കാണാം. അല്ലെങ്കിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നത് കാണാം. മറ്റു ചിലർക്ക് തൈറോയ്ഡ് കൂടുന്നതായി കാണാം. ഇവയെല്ലാം തന്നെ ഒരു അലർജി ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും ഈ അലർജി ഉണ്ടാകുന്നതിന്റെ കാരണം പുറത്തുനിന്നും നമ്മെ ആക്രമിക്കുന്ന കാര്യങ്ങളല്ല.

യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന് തന്നെയുള്ള നമ്മുടെ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്ന സമയത്താണ് അലർജി പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിലെ പ്രതിരോധ ശേഷിയുടെ എന്തെങ്കിലും തരത്തിലുള്ള അവതാളങ്ങളാണ് ഇതിനെല്ലാം കാരണമായി മാറുന്നത്. ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്നാണ് ഇവയെല്ലാം പൊതുവേ അറിയപ്പെടുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന പല മാറ്റങ്ങളും തന്നെയാണ് പലപ്പോഴും ഇത്തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കൂടാനുള്ള കാരണം. അതുകൊണ്ടുതന്നെ ഇനിയെങ്കിലും നമ്മുടെ ജീവിത ക്രമീകരണം നല്ല ആരോഗ്യപ്രദമാക്കാൻ ശ്രദ്ധിക്കുക. പ്രതിരോധശക്തി കൂടുന്നതിന് വേണ്ടി മാത്രമല്ല മരുന്നുകൾ കഴിക്കേണ്ടത്.

   

പ്രതിരോധശേഷി നോർമലായ അവസ്ഥയിൽ ആയിരിക്കാനാണ് നാം മരുന്നുകളോ സപ്ലിമെന്റുകളോ എല്ലാം കഴിക്കേണ്ടതുള്ളത് എന്നാൽ മരുന്നുകളെക്കാളും ഉപരിയായി ഇമ്മ്യൂണോ തെറാപ്പികളാണ് ഏറ്റവും പ്രധാനമായും ഉപകരിക്കുന്നത്. ഭക്ഷണക്രമീകരണത്തിലും ജീവിതശൈലിലും എല്ലാം ഒരു നിയന്ത്രണം ഇതിലൂടെ വരുത്താൻ സാധിക്കുന്നു. ഇത് പലപ്പോഴും ജീവിതത്തിൽ രോഗാവസ്ഥകൾ വരാതിരിക്കാൻ സഹായകമാകാറുണ്ട്. ആരോഗ്യകരമായി ജീവിക്കുന്നവർക്ക് ആണ് ആരോഗ്യകരമായി മരിക്കാനും സാധിക്കു. അതുകൊണ്ടുതന്നെ ഇനി തൈറോയ്ഡ് വരുമ്പോൾ ഇത് ഒരു ഓട്ടോ ഇമ്മ്യുൺ രോഗമാണ് എന്ന് മനസ്സിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *