ആളുകൾക്ക് ഇന്ന് ഏറ്റവും അധികമായും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ എന്നത് ഒരു നിസ്സാര രോഗം മാത്രമല്ല ഇത് ശരീരത്തിന്റെ പല അവയവങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ള തരത്തിലുള്ള ഒരു അവസ്ഥയാണ്. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവയെല്ലാം സാധാരണയായി ആളുകൾ ഇടയ്ക്കിടെ നോക്കുന്ന ഒന്നാണ്. എന്നതുകൊണ്ട് തന്നെ കൊളസ്ട്രോളിന്റെ അളവ് ചെറിയ വ്യതിയാനം ഉണ്ടാകുമ്പോഴേ നമുക്ക് തിരിച്ചറിയാനാകും. എന്നാൽ ചില ആളുകൾ എങ്കിലും ഇതിനെയെല്ലാം വകവയ്ക്കാതെ ജീവിക്കുന്നവരുണ്ട്.
അവർക്ക് ശരീരത്തിൽ കൊളസ്ട്രോൾ കൂടി വലിയ കോംപ്ലിക്കേഷനുകൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ബ്ലഡ് ടെസ്റ്റ് കളിലൂടെ കൊളസ്ട്രോളിന്റെ അളവ് എത്രത്തോളം കൂടിയിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ചിലർക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ എടുക്കുന്ന സമയത്ത് ഇതിൽ പാല് പോലെ നിറത്തിൽ ഒരു സിറം കാണാനാകും. ഇത് ശരീരത്തിൽ കൊളസ്ട്രോൾ അമിതമായി കൂടിയിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. സ്ട്രോക്ക് ഹാർട്ടറ്റാക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെല്ലാം ഉണ്ടാകുന്നതിനെ കൊളസ്ട്രോൾ കാരണമാകാറുണ്ട്.
ഈ കൊളസ്ട്രോളും മൂലം ഉണ്ടാകുന്ന കൊഴുപ്പ് വൃക്കയിൽ അടിഞ്ഞു കൂടുന്നത് മൂലകം കിഡ്നി രോഗങ്ങളും ലിവർ സിറോസിസങ്ങളും എല്ലാം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം എണ്ണ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ നല്ല ഹെൽത്തിയായ ഭക്ഷണം കഴിക്കാൻ നമുക്ക് ഇനിയെങ്കിലും പരീശ്രമിക്കാം. നല്ല കാർബോ ഡയറ്റുകളും വ്യായാമങ്ങളും വഴി നല്ല രീതിയിൽ തന്നെ നമുക്ക് കൊളസ്ട്രോളിന് നിയന്ത്രിക്കാൻ ആകും.