ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പൂവും പ്രസാദവും പലരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന പ്രസാദം ചെയ്യേണ്ട ശരിയായ ഒരു രീതിയുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠകൾക്ക് വേണ്ടി സമർപ്പിക്കുന്ന പൂക്കളും പ്രസാദവും ആണ് മറ്റ് ആളുകൾക്ക് വേണ്ടി നൽകുന്ന പ്രസാദത്തിന്റെ അടിസ്ഥാനം.
ക്ഷേത്രത്തിൽ ദേവന സമർപ്പിച്ച് പുഷ്പത്തിന്റെയും പ്രസാദത്തിന്റെയും ചെറിയൊരു അംശമാണ് ക്ഷേത്രദർശനം നടത്തുന്ന ആളുകൾക്ക് കൊടുക്കുന്ന പ്രസാദം. യഥാർത്ഥത്തിൽ ഇത് നിർമാല്യമാണ്. ദേവനോ ദേവിക്കും സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് നിർമാല്യമായി മാറുന്നു വീണ്ടും ഒരുതവണകൂടി ഇത് അർപ്പിക്കാനോ മറ്റു ദേവന്മാർക്ക് അർപ്പിക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഈ പ്രസാദം വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുന്നുണ്ട് എങ്കിൽ കൂടിയും, പൂജാമുറിയിലെ രൂപങ്ങളിലോ ചിത്രങ്ങളിലോ ചാർത്താൻ പാടുള്ളതല്ല.
ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് മൂന്ന് അഞ്ചോ ദിവസം മാത്രമാണ് ഇത് പൂജാമുറിയിൽ സൂക്ഷിക്കാൻ പാടുള്ളൂ. ഇതിന് കൂടുതലായി ഒരിക്കലും സൂക്ഷിക്കരുത്. മൂന്നുദിവസത്തിനു ശേഷമോ അല്ലെങ്കിൽ അഞ്ചു ദിവസത്തിനു ശേഷമോ പ്രസാദത്തിലെ പൂക്കളും ഇലകളും എല്ലാം എടുത്ത് തുളസി തറയിലോ വീടിന്റെ വടക്കുകിഴക്കേ മൂലയിലും കുഴിച്ചിടുകയോ ചെയ്യേണ്ടതാണ്. പ്രസാദത്തില അടങ്ങിയിരിക്കുന്ന കളഭം രക്തചന്ദനം മഞ്ഞൾ എന്നിങ്ങനെ പ്രസാദങ്ങൾ ഓരോ കുപ്പികളിൽ ആയി പൂജാമുറിയിൽ സൂക്ഷിച്ചുവയ്ക്കാം. ഓരോ തവണയും ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുമ്പോൾ ഇത് വ്യത്യസ്ത കുപ്പികളിൽ ആയി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.