40 വയസ്സ് കഴിയുന്ന സമയത്ത് മിക്ക ആളുകൾക്കും കാണപ്പെടുന്ന ഒരു അവസ്ഥയാണ് നടുവേദന എന്നുള്ളത്. നമ്മുടെ നട്ടെല്ലിന്റെ മുകൾഭാഗത്തും താഴ്ഭാഗത്തുമായി ഉണ്ടാകുന്ന രണ്ടുതരത്തിലുള്ള നടുവേദനയാണ് കാണപ്പെടാറ്. ഇതിനെ സ്പോൺട് ലോസ് എന്നാണ് പറയുന്നത്. കഴുത്തിനോട് ചേർന്ന് നട്ടെല്ലിന് മുകൾഭാഗത്തായി കാണുന്ന നടുവേദനയ്ക്ക് സർവിക്കൽ സ്പോണ്ടിലോസിസ് എന്നും, നടുവിനോട് ചേർന്ന് താഴ്ഭാഗത്തായി കാണപ്പെടുന്ന നടുവേദനയ്ക്ക് ലമ്പാർ സ്പോണ്ട്ലോസിസ് എന്നാണ് പറയുന്നത്.
നട്ടെല്ല് എന്നത് വളരെ സോഫ്റ്റ് ആയ ചില കശേരുക്കൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് 40 വയസ്സ് കഴിയുമ്പോൾ ഇതിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടുകയും തേയ്മാനം സംഭവിച്ചതിന്റെ ഡിസ്കുകൾ പുറത്തേക്ക് തള്ളി വരാനുള്ള സാധ്യതകളുമുണ്ട് ഇങ്ങനെ ഡിസ്കുകൾ പുറത്തേക്ക് തള്ളുന്ന സമയത്താണ് വേദനകൾ കൂടുതലായും അനുഭവപ്പെടുന്നത്. ഒരേ പൊസിഷനിൽ തന്നെ നിന്നുകൊണ്ടേ ഇരുന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്ന സമയത്താണ് കൂടുതലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് പ്രകടമാകുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള നടുവേദനകൾ ഉണ്ടാകാറുണ്ട് എന്നുണ്ടെങ്കിൽ, ഏറ്റവും പ്രധാനമായും ആദ്യമായി ചെയ്യേണ്ടത് കഴുത്തിനോട് ചേർന്നാണ് വേദന എന്നുണ്ടെങ്കിൽ രാത്രിയിൽ കിടക്കുന്ന സമയത്ത് തലയിണ ഉപയോഗിക്കാതിരിക്കുക.
താഴ്ഭാഗത്താണ് നടുവേദന എന്നുണ്ടെങ്കിൽപരമാവധിയും കുനിഞ്ഞ് നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാതിരിക്കുക. ഇത്തരം ഒരു ബുദ്ധിമുട്ട് നമുക്ക് വരാതിരിക്കാൻ നമ്മുടെ ശരീര ഭാഷയിൽ അല്പം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിക്കഴിഞ്ഞു എന്നുണ്ടെങ്കിൽ മരുന്നുകൾ കൊണ്ട് മാറ്റാൻ ശ്രമിക്കാവുന്നതാണ്. മരുന്നുകൾ കഴിച്ചിട്ടും മാറാതെ വരുന്ന സാഹചര്യത്തിലാണ് ഇതിനുവേണ്ടി സർജറികളും മറ്റോ ചെയ്യേണ്ടതായി വരുന്നത്.