പലപ്പോഴും നമ്മൾ കൃഷി ചെയ്യുന്ന സമയത്ത് വളം വേടിക്കുന്നതിനായി വളരെ വലിയ തുക തന്നെ ചെലവാക്കേണ്ടതായി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ നിന്നും ഒരു മോചനം ഇവിടെ ലഭ്യമാക്കുന്നുണ്ട്. കാരണം നമ്മുടെ വീട്ടിൽ ഭക്ഷണം വയ്ക്കുന്നതിനായി വേടിക്കുന്ന വസ്തുക്കളും ഭക്ഷണം വെച്ച് ശേഷം ബാക്കി വരുന്ന വസ്തുക്കളും എല്ലാം തന്നെ നമുക്ക് വളമായി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. എന്നാൽ ഇതിനുവേണ്ടി പ്രത്യേകം പാത്രമോ ഒരു സ്ഥലമോ ഒന്നും ചെലവാക്കേണ്ടതുമായിട്ടും ഇല്ല. ചെടി വയ്ക്കാൻ ഏത് സ്ഥലമാണ് ഉദ്ദേശിച്ചിട്ടുള്ളത് ആ ഭാഗത്ത് ഒരു കുഴിയെടുക്കാം.
കുഴിക്ക് ഒരടിയെങ്കിലും താഴ്ച ഉണ്ടാകേണ്ടതുണ്ട്. ഈ കുഴിയിലേക്ക് വീട്ടിൽ ബാക്കിയായി വരുന്ന എല്ലാതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും പേപ്പറും ചമ്മലയും വെണ്ണീറും എല്ലാം ചേർത്ത് കൊടുക്കാം. ചിക്കൻ, മീൻ എല്ലാം വേസ്റ്റ് ഇതിൽ ഇട്ടു കൊടുക്കാം. ദ്രവിച്ചു പോകാത്ത വസ്തുക്കൾ ഒഴികെ ബാക്കിയെല്ലാം ഈ കുഴിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ എല്ലാതരം വേസ്റ്റുകളും ഇട്ടതിനുശേഷം ഇതിനു മുകളിലേക്ക് അല്പം മണ്ണ് ചേർത്തു കൊടുക്കാം.
വീണ്ടും അടുത്ത ദിവസം ഇതേപോലെ വേസ്റ്റ് ഇട്ടു കൊടുക്കാം. ഈ കുഴിയുടെ മുക്കാൽ ഭാഗത്തോളം ആകുന്ന സമയത്ത് ബാക്കി ഭാഗം മുഴുവൻ മണ്ണ് കൊണ്ട് നിറച്ച്, ഇതിലേക്ക് വിത്ത് പാവുകയോ ചെടി പറിച്ചു നടുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന സമയത്ത് ചെടിക്ക് നല്ല കരുത്തോടുകൂടി വളരാനും ധാരാളം വളവും വെള്ളവും എല്ലാം ലഭിക്കുകയും ചെയ്യുന്നു.