പലപ്പോഴും നമ്മുടെ വീടുകൾ സുന്ദരമാക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള വസ്തുക്കൾ വീടിനകത്തും പുറത്തും ചുമരിലും എല്ലാം ആയി സൂക്ഷിക്കാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ തന്നെ പലപ്പോഴും നമുക്ക് ദോഷമായി ഭവിക്കാറുണ്ട്. ഈ വസ്തുക്കൾ ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് ഇവയെ വീടുകളിൽ നിന്നും ഒഴിവാക്കിയാൽ മാത്രമാണ് വീട് ഏറ്റവും ഐശ്വര്യപൂർണ്ണമായി നിലനിൽക്കുന്നുള്ളൂ. വീടിനകത്ത് സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിനെ ഐശ്വര്യ കേടും ദോഷങ്ങളും കലഹങ്ങളും എല്ലാം ഉണ്ടാക്കാൻ ഇടയാകാറുണ്ട്.
ഈ കൂട്ടത്തിൽ പെട്ട വസ്തുക്കളെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉടഞ്ഞ ഗ്ലാസ് പാത്രങ്ങൾ. ചില്ലുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും ജനാലകളും അല്ലെങ്കിൽ എന്തെങ്കിലും അലങ്കാരവസ്തുക്കളോ ആണെങ്കിൽ കൂടിയും ഇതിനെ ഏതെങ്കിലും തരത്തിലുള്ള ചിന്നലും ഉടവോ സംഭവിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഇത് ഒരിക്കലും വീടിന് അകത്തു പുറത്തു സൂക്ഷിക്കാൻ പാടുള്ളതല്ല.
ഇവ പൂർണ്ണമായും വീട്ടിൽ നിന്നും ഒഴിവാക്കേണ്ടത് വീടിന്റെ ഐശ്വര്യം നിലനിൽക്കാൻ അത്യാവശ്യമായ ഘടകമാണ്. അതുപോലെതന്നെ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു വസ്തുവാണ് കസേര. കേടുപാടുകൾ സംഭവിച്ച കസേരകൾ ഒരിക്കലും നാം പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. കാലുകൾ ഒടിഞ്ഞതോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള തകരാറ് സംഭവിച്ച വീട്ടിലെ ഫർണിച്ചറുകൾ ഒഴിവാക്കേണ്ടത് വീടിന് അത്യാവശ്യമാണ്.
ഉടഞ്ഞ കണ്ണാടികളും വീടിനകത്ത് പുറത്തു സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഇത് വളരെ ദോഷം ചെയ്യുന്ന കാര്യമാണ് വീട്ടിൽ മരണം പോലും സംഭവിക്കാൻ പ്രവർത്തിയിൽ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഒരു വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളെ ഒഴിവാക്കിക്കൊണ്ട് വീട് സുന്ദരമായി സൂക്ഷിക്കുക.