എത്ര ശ്രമിച്ചിട്ടും കുറയാത്ത താരൻ പ്രശ്നമാണോ, എങ്കിൽ ഇതിനെ പരിഹാരം തലയിൽ അല്ല ചെയ്യേണ്ടത്.

പലപ്പോഴും ആളുകൾക്ക് നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് താരൻ കൊണ്ടുള്ള ബുദ്ധിമുട്ട്. തലയിൽ തലയോട്ടിയോട് ചേർന്നു ഒത്തി നിൽക്കുന്ന ചില ഡെഡ് സെല്ലുകൾ ആണ് ഈ താരൻ. എന്നാൽ ഇത് തലയിൽ അമിതമായി ചൊറിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലൂടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇത് തലയിൽ നിന്നും അമിതമായി വളർന്ന് മുഖത്തേക്കും ചെവിയുടെ പുറകിലേക്ക് എല്ലാം ഇറങ്ങാനുള്ള സാധ്യതകളുണ്ട്.

പിന്നീട് ഇവ വസ്ത്രത്തിലേക്ക് പൊഴിഞ്ഞു വീഴുന്ന അവസ്ഥയെല്ലാം കാണാം. പല ആഷാമ്പുകളും സോപ്പുകളും നാടൻ പ്രയോഗങ്ങളും എല്ലാം ഇത് മാറുന്നതിനായി നാം ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിരിക്കും. എന്നാൽ മിക്ക ആളുകൾക്കും ഇതുകൊണ്ട് റിസൾട്ട് ഉണ്ടായി കാണില്ല എന്നത് ഉറപ്പാണ്. കാരണം തലയിൽ അഴതാരൻ ഉണ്ടാകുന്നത് എന്നുണ്ടെങ്കിൽ പോലും ഇതിന്റെ യഥാർത്ഥ കാരണം തലയിൽ അല്ല ഒളിഞ്ഞിരിക്കുന്നത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലാണ്.

   

താരൻ മാത്രമല്ല മറ്റ് പല അലർജി രോഗങ്ങളുടെയും കാരണം നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള ചില ബാക്ടീരിയകളുടെ പ്രവർത്തനമാണ്. ശരീരത്തിൽ ചീത്ത ബാക്ടീരിയകൾ മാത്രമല്ല നല്ല ബാക്ടീരിയകളും നിലനിൽക്കുന്നുണ്ട്. നമ്മുടെ ചില ഭക്ഷണരീതികളുടെയും പ്രവർത്തനങ്ങളുടെയും അനന്തരഫലമായി നല്ല ബാക്ടീരിയകൾ നശിക്കുകയും പകരം ചീത്ത ബാക്ടീരിയകൾ കൂടുതലായി ഉടലെടുക്കുകയും ചെയ്യാറുണ്ട്.

ഈ ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ് ശരീരത്തിലെ താരന്റെ ബുദ്ധിമുട്ട് വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നല്ല ബാക്ടീരിയകളെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലുള്ള പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ നാം അധികമായി കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ മാത്രമാണ് താരന്റെ ബുദ്ധിമുട്ട് നമുക്ക് ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *