പലപ്പോഴും ഇന്ന് ആളുകൾക്ക് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലിൽ ഉണ്ടാകുന്ന കേടുപാടുകൾ. പല്ലുകൾക്ക് ഗ്യാപ്പ് ഉണ്ടാകുന്നതും ഈ ഗ്യാപ്പിൽ ഭക്ഷണം കയറിയിരിക്കുന്നതും വളരെ വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ്. ഇത്തരത്തിൽ പല്ലിനിടയിൽ ഭക്ഷണത്തിന്റെ അംശങ്ങൾ ഇരുന്ന് ഇത് പിന്നീട് പല്ലിന് കേടുപാടുകൾ ഉണ്ടാക്കി തീർക്കുന്നു. ബ്രഷ് ചെയ്യുകയാണെങ്കിൽ കൂടിയും ഭക്ഷണത്തിന്റെ അംശങ്ങൾ പൂർണ്ണമായും മാറി പോകുന്നില്ല. ഇങ്ങനെ പല്ലിനകത്ത് ഭക്ഷണപദാർത്ഥങ്ങൾ ഇരിക്കുകയും വീണ്ടും ഭക്ഷണം കഴിക്കാൻ സമയത്ത് അതിനുമുകളിൽ വീണ്ടും ഭക്ഷണത്തിന്റെ അംശം ചെന്നു പെടുകയും.
ഇത് അവിടെയിരുന്ന് പല്ലിന്റെ മോണകൾക്കിടയിൽ പഴുപ്പ് ഉണ്ടാക്കുകയും, പിന്നീട് പല്ലുവേദന പല്ല് പറിച്ചു കളയേണ്ട അവസ്ഥ എന്നിവയെല്ലാം ഉണ്ടാകും. അതുകൊണ്ടുതന്നെ പല്ലുകളുടെ സംരക്ഷണം നാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യമാണ്. ഏറ്റവും ചുരുങ്ങിയത് ദിവസവും രണ്ട് നേരമെങ്കിലും പല്ല് തേക്കാൻ ശ്രമിക്കുക. പല്ലുകൾക്കിടയിൽ ഇരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ടൂത്ത്പിക്ക് വഴി എടുത്തു കളയാതെ ഇതിനുവേണ്ടിയുള്ള നൂല് ഉപയോഗിച്ച് കളയാവുന്നതാണ്. പല്ലുകൾക്കിടയിലെ ഭക്ഷണപദാർത്ഥങ്ങൾ കളയുന്നതിന് വേണ്ടി തന്നെ ചില വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്.
പല്ലുകൾക്കിടയിൽ ഇത്തത്തിൽ പഴുപ്പ് വരുന്ന സമയത്ത് ഗ്യാപ്പ് ഉണ്ടാവുകയും, ഗ്യാപ്പ് പിന്നീട് ശ്രദ്ധിക്കാതെ കൂടി വരികയും അങ്ങനെ പല്ലും മുഖവും വൃത്തികേട് ആവുകയും ചെയ്യുന്നു. ഇന്ന് പല്ലുകൾക്കുള്ള കേടുപാടുകൾ തീർക്കുന്നതിന് വേണ്ടി ഒരുപാട് ചികിത്സാരീതികളും നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെ പല്ലിന്റെ സംരക്ഷണത്തിനുവേണ്ടി ചില ഭക്ഷണപദാർത്ഥങ്ങളും നാം കഴിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ പല്ലുകളുടെ കേടുപാടുകൾ ഏറ്റവും ആദ്യമേ തന്നെ ശ്രദ്ധിച്ച് ഇതിനുവേണ്ട ചികിത്സകൾ ചെയ്യേണ്ടതാണ്.