പഴയ വിളക്കു തിരി ഒരിക്കലും പുറത്ത് എറിഞ്ഞു കളയരുത്, ഇത് വലിയ ദോഷം ചെയ്യും.

പലരും വിളക്ക് വയ്ക്കുന്ന സമയത്ത് പല തെറ്റുകൾ ചെയ്യാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വിളക്ക് വെക്കുന്നതിന് ശരിയായ രീതി എല്ലാമുണ്ട്. ഇത് മനസ്സിലാക്കി ശരിയായ രീതിയിൽ തന്നെ വയ്ക്കുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിന് എല്ലാ തരത്തിലുള്ള ഐശ്വര്യങ്ങളും എന്നും നിലനിൽക്കും. ദിവസവും സന്ധ്യയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ടാകും. എന്നാൽ സന്ധ്യയ്ക്ക് മാത്രമല്ല രാവിലെ ഉണർന്ന് കുളിച്ചു ശുദ്ധമായി വന്ന് രാവിലെ നേരത്തും വിളക്ക് വയ്ക്കേണ്ടതുണ്ട്.

ദിവസവും രണ്ടു നേരമായി വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന കുടുംബങ്ങളിലെ ഐശ്വര്യം തന്നെ നോക്കിയാൽ അറിയാം ഇതിന്റെ കാര്യം. അതുകൊണ്ടുതന്നെ ഇതുവരെ ഇല്ലാത്തവരാണെങ്കിൽ ഇനിമുതൽ ദിവസവും രാവിലെയും സന്ധിക്കും രണ്ട് നേരമായി വിളക്ക് വെച്ച് പ്രാർത്ഥിക്കണം. വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വിളക്കും വിളക്ക് വയ്ക്കുന്ന വ്യക്തിയും വളരെയധികം ശുദ്ധിയോട് കൂടി ആയിരിക്കേണ്ടതുണ്ട്. ശുദ്ധമല്ലാത്ത വൃത്തി ഇല്ലാത്തതുമായ വിളക്കുകളിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നത് വളരെ വലിയ ദോഷമാണ് ഉണ്ടാക്കിവയ്ക്കാൻ പോകുന്നത്.

   

അതുകൊണ്ടുതന്നെ ദിവസവും സാധിക്കുമെങ്കിൽ വിളക്ക് തുടച്ച് വൃത്തിയാക്കിയ ശേഷം മാത്രം തിരികൊളുത്തി പ്രാർത്ഥിക്കുക. തിരികൊളുത്തി പ്രാർത്ഥിച്ച് ഇതിൽ കരിന്തിരിയായി വരുന്ന ബാക്കി തിരി നിങ്ങൾ ഒരിക്കലും പുറത്തേക്ക് എറിഞ്ഞു കളയാനോ അടുപ്പിൽ കളയാനും പാടില്ല. ഇങ്ങനെ ചെയ്യുന്നത് നിങ്ങടെ കുടുംബത്തിന് വലിയ ശാപം വരുത്തി വയ്ക്കും. ഈ തിരി ഒരു പാത്രത്തിൽ സൂക്ഷിച്ച് കുറെനാൾ കൂടുമ്പോൾ സാമ്പ്രാണിയോടൊപ്പം കത്തിക്കാം, അല്ലെങ്കിൽ ഒരു ചെറിയ കുഴിയിൽ മണ്ണിട്ട് മൂടേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *