പലപ്പോഴും വീടുകളിൽ നമുക്ക് ശല്യമായി വർത്തിക്കുന്ന ചില ജീവികളാണ് പല്ലി പാറ്റ ഉറുമ്പ് എന്നിവ. എന്നാൽ ഇവയെ വീടിനും അകറ്റുന്നതിനായി വളരെ എളുപ്പമുള്ള ഒരു മാർഗ്ഗം നമുക്ക് ഉപയോഗിക്കാം. ഒരു രൂപ പോലും ചിലവില്ലാതെ തന്നെ ഇത് നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. ഇത്തരത്തിൽ പല്ലിയെ ഓടിപ്പിക്കുന്നതിനായി നമുക്ക് വീട്ടിലുള്ള ഒരു ഇല ഉപയോഗിക്കാം. ഈ ഇല നമുക്കെല്ലാവർക്കും വളരെയധികം പരിചയമുള്ള ഒന്നാണ്.
കാരണം കുട്ടികൾക്കും മുതിർന്നവർക്കും പനി ചുമ ജലദോഷം എന്നിവയെല്ലാം ഉണ്ടാകുമ്പോൾ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇലയാണ് ഇത്. പനിക്കൂർക്ക ഇലയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി നമ്മുടെ വീടിന്റെ അകത്ത് വലിയ ശല്യം ഏറ്റവും അധികമായുള്ള ഭാഗങ്ങളിൽ പനിക്കൂർക്കയുടെ ഇല ഇട്ടുകൊടുക്കാവുന്നതാണ്. ഇത് തണ്ടോടുകുടി നൂലിൽ കെട്ടി നടത്തുന്നതും വളരെ നല്ലതാണ്.
ഇത്തരത്തിൽ പനിക്കൂർക്കയുടെ ഇല പല്ലി ശല്യം ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ ചെയ്യാവുന്ന മറ്റൊരു മാർഗ്ഗമാണ് ഐസ് ആവാറായ പോലുള്ള നല്ല തണുത്ത വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി പല്ലിയുടെ മേലേക്ക് അടിച്ചു കൊടുക്കുന്നത്. ഇങ്ങനെ സ്പ്രേ ചെയ്യുന്ന സമയത്ത് പല്ലി കുഴഞ്ഞു വീഴുകയും ആ സമയത്ത് പല്ലിയെ നമുക്ക് നശിപ്പിക്കാവുന്നതുമാണ്.
ഇത് അല്ലാതെ ഉറുമ്പ് പാറ്റ എന്നിവയെ ഇല്ലാതാക്കുന്നതിനായി, ഒരു കാൽകപ്പ് ചൊറുക്കയിലേക്ക് അല്പം ഹാൻവാഷ് മിക്സ് ചെയ്ത് ഇത് ഒരു സ്പ്രേ ബോട്ടിൽ ആക്കി ഉറുമ്പ് ശല്യം ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാം.