ചെറുപ്പമായിരിക്കും എന്നത് നാം എല്ലാവരുടെയും ആഗ്രഹമാണ്. പ്രായം കൂടുന്തോറും ശരീരത്തിൽ ചുളിവുകളും ടാനുകളും കറുത്ത പാടുകളും എല്ലാം ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് നമ്മുടെ ശരീരത്തിന്റെ തൊലിപ്പുറം എപ്പോഴും പ്രായം കുറഞ്ഞതായിരിക്കാൻ വേണ്ടി പല മാർഗങ്ങളും നാം ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞിരിക്കും. എന്നാൽ ഏറ്റവും അധികം ഉപയോഗപ്രദവും റിസൾട്ട് ഉള്ളതുമായ ഒരു മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് ഇക്കാര്യം ചെയ്തു നോക്കാവുന്നതാണ്. ഒരു പാത്രത്തിൽ നിങ്ങൾക്ക് താങ്ങാവുന്ന അത്ര ചൂടുള്ള വെള്ളം എടുത്ത് കൈകൾ അൽപനേരം ഇതിൽ മുക്കി വയ്ക്കുക. ശേഷം ഒരു ചെറിയ പാത്രത്തിൽ 2 സ്പൂൺ പൊടിച്ച പഞ്ചസാര എടുക്കാം ഇതിലേക്ക് 2 സ്പൂൺ തന്നെ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. നിങ്ങളുടെ ശരീരത്തിൽ തൊലിപ്പുറമേ പഞ്ചസാര വെളിച്ചെണ്ണ മിക്സ് തേച്ച് പിടിപ്പിക്കാം പ്രധാനമായും കൈകളിൽ തേക്കാവുന്നതാണ്. ഇങ്ങനെ ഇത് കൈകളിൽ തേച്ച് നല്ലപോലെ സ്ക്രബ്ബ് ചെയ്യുക.
സ്ക്രബ്ബ് ചെയ്ത ശേഷം കൈകൾ ചെറു ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക ഒരു നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. ശേഷം ഒരു സ്പൂൺ ബട്ടറിലേക്ക് 2 സ്പൂൺ ഒലിവ് ഓയിൽ മിക്സ് ചെയ്തു ഇത് കൈകൾക്ക് പുറമെ തേച്ചു പിടിപ്പിക്കാം. നല്ല രീതിയിൽ ഒരു മസാജും ചെയ്തുകൊടുക്കാം.
ഇത് കൈകളിൽ വെച്ചുകൊണ്ട് തന്നെ ഉറങ്ങി എഴുന്നേറ്റ് രാവിലെ കൈകൾ കഴുകി വൃത്തിയാക്കാം. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നതുകൊണ്ട് അഞ്ചുദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ സ്കിന്നിലെ ചുളിവുകളും കറുത്ത പാടുകളും മാറി നല്ല യുവത്വം തുളുമ്പുന്ന സ്കിൻ നിങ്ങൾക്ക് ലഭിക്കും.
https://www.youtube.com/watch?v=NwQUSbWg3Yo