ഇന്ന് 15 വയസ്സിന് മുകളിലുള്ള ആളുകളുടെ എണ്ണത്തിൽ 80 ശതമാനവും ഫാറ്റി ലിവർ എന്ന അവസ്ഥ ഉള്ളവരായിരിക്കും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിത രീതിയിലും സാഹചര്യങ്ങളിലും വന്ന പല മാറ്റങ്ങളും തന്നെയാണ്. അതുകൊണ്ട് നമ്മുടെ ഫാറ്റി ലിവർ എന്ന അവസ്ഥ മാറ്റിയെടുക്കുന്നതിന് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്നാൽ ഏറ്റവും വിഷമകരമായ ഒരു കാര്യം എന്നത് ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇതിനെ സർവ്വസാധാരണമായി കണക്കാക്കിക്കൊണ്ട്.
വലിയ പ്രാധാന്യം കൊടുക്കാതെ അവഗണിക്കുന്നത് കൊണ്ട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കാതെ പോകുന്നു. ഫാറ്റി ലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഉണ്ട് എങ്കിൽ തീർച്ചയായും പ്രമേഹം ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ഫൈബ്രോയ്ഡുകൾ രൂപപ്പെടുക എന്ന അവസ്ഥ ഉണ്ടാകുന്നത് സർവ്വസാധാരണമായി സംഭവിക്കാവുന്നതാണ്.
അതുകൊണ്ടുതന്നെ മറ്റേതെങ്കിലും രോഗാവസ്ഥകളുടെ ഭാഗമായുള്ള സ്കാനിങ്ങിലോ ബ്ലഡ് ടെസ്റ്റിലോ ഫാറ്റി ലിവർ ഉണ്ട് എന്ന് അറിഞ്ഞാൽ തീർച്ചയായും ഇതിനെ നിയന്ത്രിച്ച് ഇല്ലാതാക്കാൻ നല്ലപോലെ പ്രയത്നിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഫാറ്റി ലിവർ ഉള്ളവരാണെങ്കിൽ ദിവസവും രാവിലെ ഒരു കുക്കുമ്പർ ജ്യൂസോ,ബീറ്റ് റൂട്ട് ജ്യൂസോ, നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്.
അതുപോലെതന്നെ ഭക്ഷണത്തിൽ നല്ലപോലെ ഇലക്കറികൾ ഉൾപ്പെടുത്താൻ പരിശ്രമിക്കുക. മധുരം, ബേക്കറി, ചോർ, എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ എല്ലാം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യാം. ജ്യൂസുകൾ കുടിക്കുകയാണെങ്കിലും ഇതിൽ മധുരത്തിന് പകരം ചെറിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ കൂടുതൽ ഗുണകരമായിരിക്കും.