നാമെല്ലാവരും വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും ഉണ്ടാക്കേണ്ടത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് എപ്പോഴും അത്യാവശ്യമാണ്. ജൈവമായ രീതിയിൽ കൃഷി ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുകയാണ് ശരീരത്തിന് എപ്പോഴും ആരോഗ്യകരം. കൂട്ടത്തിൽ ഒരു പയർ ചെടിയെങ്കിലും വളർത്താൻ ആയാൽ അത് നമ്മുടെ ഇടയ്ക്കിടെയുള്ള വീട്ടാവശ്യത്തിന് ഉപയോഗിക്കാനായി ലഭിക്കുന്നു. ഒറ്റപ്പയർ ചെടി മതി നല്ല രീതിയിൽ ഇതിനെ നോക്കി പരിപാലിചെന്നാൽ നമുക്ക് ആവശ്യമുള്ള പയർ ഇതിൽ നിന്ന് തന്നെ ലഭിക്കുന്നു.
ഇതിനായി പയർ മുളപ്പിക്കുന്ന സമയം മുതൽ നല്ലപോലെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇതിനെ ആക്രമിക്കുന്ന കീടങ്ങളിൽ നിന്നും മറ്റ് ജീവികളിൽ നിന്നും ചെടിയെ സംരക്ഷിച്ച് പരിപാലിക്കേണ്ടതുണ്ട്. പയർ നടുന്ന സമയത്ത് ഇത് മുളപ്പിക്കാൻ വയ്ക്കുമ്പോൾ മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിർത്തിയശേഷം ഇത് ഒരു തുണിയിൽ കിഴികെട്ടി തുണി നനച്ച് ഒരു ദിവസം മുഴുവൻ മാറ്റിവയ്ക്കുക.
ഇങ്ങനെ ചെയ്താൽ പിറ്റേദിവസം ആകുമ്പോൾ പയറിന്റെ വിത്ത് മുഴുവൻ നല്ലപോലെ മുള വന്ന് കാണപ്പെടും. മണ്ണ് നല്ലപോലെ ഒരുക്കി ഇതിലേക്ക് പോകേണ്ടതുണ്ട്. മുള ഉള്ള ഭാഗം മണ്ണിനടിയിലേക്ക് ആക്കി തിരിച്ചു വയ്ക്കാം.
ശേഷം ഇതിനുമുകളിൽ മണ്ണ് തൂകി കൊടുക്കാം. മുട്ട തോണ്ടിൽ വേണമെങ്കിൽ നമുക്ക് പയർ വിത്ത് മുളപ്പിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ മുളച്ച പയർ ചെടിക്ക് ഇതിന്റെ ഓരോ വളർച്ച ഘട്ടത്തിലും ചാരം വിതറി കൊടുക്കുന്നത് വളരെ ഉത്തമം ആയിരിക്കും. ഒരു വളം എന്ന രീതിയിൽ മാത്രമല്ല കീടനാശിനിയായും ചാരം പ്രവർത്തിക്കുന്നു.