വൻകുടലിലെ ക്യാൻസർ, ശരീരം മുൻകട്ടി കാണിചുതരുന്ന ചില ലക്ഷണങ്ങൾ.

ഇന്ന് ഏറ്റവും അധികം കാൻസർ ബാധിക്കുന്നതും എന്നാൽ ഏറ്റവും അധികം ചികിത്സാ സാധ്യത കൊണ്ടും മാറ്റിയെടുക്കാൻ സാധനമായ ഒരു ക്യാൻസാണ് വൻകുടലിലെ ക്യാൻസർ. പലപ്പോഴും നമ്മുടെ ജീവിതശൈലിയിൽ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളെല്ലാമാണ് ഈ വൻകുടൽ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമായി തീരുന്നത്. എന്നാൽ ഇത് മാത്രമല്ല വൻകുടലിലെ കാൻസർ ഉണ്ടാകുന്നതിനുള്ള കാരണം. നമ്മുടെ ജനിതകമായ ഘടകങ്ങളും കാരണമായി തീരുന്നുണ്ട്. ഈ ജനിതകഗടങ്ങളോടൊപ്പം ജീവിതസാഹചര്യങ്ങളും കൂടിച്ചേരുമ്പോഴാണ് ഇതിനുള്ള സാധ്യതകൾ വർധിക്കുന്നത്.

ഈ വൻകുടലിൽ ക്യാൻസർ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ വളരെയധികം ലക്ഷണങ്ങൾ പലപ്പോഴും കാണിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ നാം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് മറ്റ് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതും, ഈ ക്യാൻസർ ഇതിന്റെ സ്റ്റേജ് കൂടി വരുന്നതിനും കാരണമാകുന്നത്. പലപ്പോഴും മലത്തിലൂടെ രക്തം പോകുന്നത് വൻകുടലിലെ കാൻസറിന്റെ പ്രധാന ലക്ഷ്ണമാണ്. ചിലപ്പോൾ മലത്തിലൂടെ അല്ലാതെ തന്നെ രക്തം മാത്രമായും പോകാറുണ്ട്.

   

മലത്തിലൂടെ രക്തം പോകുന്ന സമയത്ത് ചില സാഹചര്യങ്ങൾ നാം മനസ്സിലാക്കാതെ പോകുകയും ഇത് ക്ഷീണം അനീമിയ എന്നിവയെല്ലാം ഉണ്ടാക്കാൻ കാരണമായി തീരാറുമുണ്ട്. രക്തം പോകുന്നത് മാത്രമല്ല ആധാരമായി വയറുവേദന ഉണ്ടാകാം. ശർദ്ദി, തളർച്ച എന്നിവയെല്ലാം ഉണ്ടാകാം.

കൊളോണോസ്കോപ്പി എന്ന ട്രീറ്റ്മെന്റ് വൻകുടലിനകത്ത് ഏതെങ്കിലും തരത്തിലുള്ള ദശകൾ വളരുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഒരു ബയോപ്സി നടത്തുക വഴി ഈ വൻകുടലിനകത്തുള്ള ദശകളെ ക്യാൻസർ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ക്യാൻസറായി മാറാതെ ഇരിക്കുന്നതിന് വേണ്ടി, ഈ ദശകളെ കാണുന്ന മാത്രയിൽ തന്നെ സർജറിയിലൂടെ നീക്കം ചെയ്യുകയാണ് വേണ്ടത്.

https://www.youtube.com/watch?v=6vRdTsBSJlk

Leave a Reply

Your email address will not be published. Required fields are marked *