രാവിലെ ഉണരുമ്പോൾ ഈ വാക്ക് ഉച്ചരിക്കു നിങ്ങളുടെ ദിവസം ഐശ്വര്യപൂർണ്ണമാകും.

എല്ലാദിവസവും രാവിലെ ഉണരുന്ന സമയത്ത് ഈശ്വരവിചാരത്തോട് കൂടിയായിരിക്കണം. രാവിലെ നാം ഉണരുന്ന സമയത്ത് നാം കാണുന്ന കാഴ്ചകളും, കേൾക്കുന്ന വാക്കുകളും, സംസാരിക്കുന്ന കാര്യങ്ങളാണെങ്കിലും, നാം ഏർപ്പെടുന്ന പ്രവർത്തികൾ ആണെങ്കിലും എല്ലാം, ആ ഒരു അരമണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് നമ്മുടെ അന്നത്തെ ദിവസം നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസവും രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ എല്ലാം.

തന്നെ നല്ല കാര്യങ്ങൾ ആയിരിക്കാൻ ശ്രദ്ധിക്കണം. മനസ്സിന് കുളിർമ നൽകുന്ന അല്ലെങ്കിൽ പോസിറ്റീവ് എനർജി നൽകുന്ന രീതിയിലുള്ള കാര്യങ്ങൾ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉണർന്ന് ആദ്യത്തെ അരമണിക്കൂർ ഇങ്ങനെ നല്ല രീതിയിൽ ആയിരുന്നാൽ അന്നത്തെ ദിവസം മുഴുവനും ഒരു പോസിറ്റീവ് എനർജി നമുക്ക് ലഭിക്കും. അതുപോലെതന്നെ നാം മറ്റുള്ളവരോട് സംസാരിക്കുന്നതും നല്ല രീതിയിൽ ഉള്ള കാര്യങ്ങൾ ആയിരിക്കണം.

   

നമുക്ക് എല്ലാവർക്കും ഒരു ഇഷ്ട ദൈവം ഉണ്ടായിരിക്കും. രാവിലെ ദിവസവും ഉണരുന്ന സമയത്ത് ആ ഇഷ്ട ദൈവത്തെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഉണരാൻ ശ്രമിക്കുക. എഴുന്നേൽക്കുമ്പോൾ എപ്പോഴും വലതു ഭാഗത്തേക്ക് ചരിഞ്ഞ് എഴുന്നേൽക്കാൻ ശ്രമിക്കുക. ഇതാണ് എപ്പോഴും ഉചിതമായ രീതി.

ഇത്തരത്തിൽ വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നോ നിന്ന് ഉടൻതന്നെ നമ്മുടെ ഇഷ്ട ദൈവത്തെ മനസ്സിൽ ധ്യാനിച്ച് ആ വചനം ഒരു വിടുക. ദേവി ഭക്തനാണ് എന്നുണ്ടെങ്കിൽ അമ്മേ ശരണം എന്ന വാക്ക് ഉച്ചരിച്ച് എഴുന്നേൽക്കാം. കൃഷ്ണ ഭക്തൻ ആണെങ്കിൽ ഹരേ കൃഷ്ണ എന്ന് ജപിച്ചുകൊണ്ട് എഴുന്നേൽക്കാം.

Leave a Reply

Your email address will not be published. Required fields are marked *