പലപ്പോഴും ഇന്നത്തെ ജീവിത രീതി കൊണ്ടുവന്ന പല മാറ്റങ്ങളുമാണ് നമുക്ക് നമ്മുടെ ശരീരത്തിൽ രോഗാവസ്ഥകളായി പ്രത്യക്ഷപ്പെടുന്നത് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് മുട്ടുവേദന അല്ലെങ്കിൽ എല്ല് തേയ്മാനം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം ശരീരത്തിന് ആവശ്യമായ കാൽസ്യം എന്നിവയൊന്നും ലഭിക്കാതെ വരുന്നതും, ശരീരത്തിന് ഒരു തരത്തിലുള്ള വ്യായാമങ്ങളും ഇല്ലാതെ വരുന്നതുമാണ്.നാം കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും ഉൾപ്പെടുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ കാര്യമാണ്.
ശരീരത്തിന് ദിവസവും അല്പസമയം എങ്കിലും നല്ല രീതിയിലുള്ള വ്യായാമം കൊടുക്കുന്നത് എല്ലുകൾക്ക് ബലവും നല്ല ശക്തിയും കൊടുക്കുന്നു. ഇന്ന് നാം ഏറ്റവും അധികവും ഇരുന്നുകൊണ്ട് ചെയ്യുന്ന ജോലികളാണ് ചെയ്യുന്നത്, എന്നതുകൊണ്ട് തന്നെ ശരീരത്തിന് അധികം ആയാസമില്ലാതെ വരുന്നു. ആധികാലങ്ങളിൽ എല്ലാം ആളുകൾ ഓടി നടന്നാണ് ജോലികൾ ചെയ്തിരുന്നത്. വീട്ടുജോലികൾ ആണെങ്കിൽ കൂടിയും ഇങ്ങനെ തന്നെ. ഈ കാരണം കൊണ്ട് തന്നെ അവർക്ക് രോഗാവസ്ഥകൾ വളരെ കുറവായിരുന്നു.
സ്കൂളിലേക്കും ജോലി സ്ഥലത്തേക്ക് എല്ലാം പോയിരുന്നതും നടന്നു തന്നെയാണ് എന്നത് ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നു. എന്നാൽ ഈ അവസ്ഥകളെല്ലാം ഇന്ന് നേരെ മറിച്ച് മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളെ അപേക്ഷിച്ച് രോഗാവസ്ഥകളും വർദ്ധിച്ചിരിക്കുന്നു.
നമ്മുടെ ഇന്നത്തെ ഈ ജീവിതശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ എങ്കിലും നാം വരുത്താൻ ശ്രമിച്ചാൽ നമുക്കും നല്ല ആരോഗ്യപ്രദമായി ജീവിക്കാൻ സാധിക്കും. അപ്പം തന്നെ നല്ല വ്യായാമ ശീലവും പാലിക്കാം. മുട്ടുവേദന വന്നിട്ടുള്ളവരാണ് എങ്കിൽ ഇതിനു വേണ്ടുന്ന ചില പ്രത്യേക എക്സൈസുകളും ചെയ്യാം.