പലപ്പോഴും പല രോഗങ്ങളും നമുക്ക് വന്നുചേരാൻ കൊളസ്ട്രോൾ ഒരു കാരണമായി മാറാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കൊളസ്ട്രോൾ എന്നത് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു തെറ്റ് ധാരണയാണ് കൊളസ്ട്രോള് കഴിക്കുന്ന ഭക്ഷണമാണ് ഉണ്ടാക്കുന്നത് എന്നത്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ശരീരത്തിൽ കൊഴുപ്പ് ഉത്പാദിപ്പിക്കുന്നത് ശരീരം സ്വയമേ ചെയ്യുന്ന പ്രവർത്തിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ ശരീരം വളരെ പെട്ടെന്ന് രൂപ മാറ്റം വരുത്തി കൊഴുപ്പായി മാറ്റുന്നു. ഇത് പലപ്പോഴും നല്ല കൊഴുപ്പും ചീത്ത കൊഴുപ്പുമുണ്ട്. പലപ്പോഴും നല്ല കൊളസ്ട്രോൾ ശരീരത്തിലെ ആവശ്യമുള്ളതാണ്.
എന്നാൽ ചീത്ത കൊഴുപ്പ് ശരീരത്തിന് പല ദോഷങ്ങളും വരുത്തി വക്കുന്നു. നാം കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ ഈ ചീത്ത കൊളസ്ട്രോൾ കൂടുതലാകാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഏതു ഭക്ഷണങ്ങളാണ് ഇതിന് വർദ്ധിപ്പിക്കുന്നത് എന്ന് അറിഞ്ഞ് അവയെ ഒഴിവാക്കാൻ പരമാവധിയും ശ്രമിക്കാം. എങ്ങനെയാണ് ഇതിന്റെ ടെസ്റ്റുകൾ നടത്തുന്നത്. എച്ച്ഡിഎൽ അല്പം കൂടിയിരുന്നാലും അത്രതന്നെ ദോഷങ്ങളില്ല പക്ഷേ എൽഡിഎൽ കൂടുന്നത് വളരെ ദോഷം ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നത് മറ്റ് പല രോഗങ്ങളും വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.
ഹൃദയസംബന്ധമായ രോഗങ്ങളും, കരളിലെ കൊഴുപ്പിടിഞ്ഞു ഉണ്ടാകുന്ന രോഗങ്ങളും എല്ലാം ഇതുമൂലം ഉണ്ടാക്കാൻ ഇടയുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവിനെ നിയന്ത്രിച്ചുകൊണ്ട് നമുക്ക് ഇതിനെ ഒരുക്കം തുടങ്ങാം. ഒപ്പം തന്നെ ദിവസവും അല്പസമയം എങ്കിലും ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാനായി പരിശ്രമിക്കേണ്ടതുണ്ട്. ഇത് നല്ല രീതിയിലുള്ള മാറ്റം നമുക്ക് വരുത്തുന്നു.