മരിച്ച വ്യക്തിയുടെ വീട്ടിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ മരണം കാണാൻ പോകുന്ന സമയത്ത് നാം പലതരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആ സമയത്ത് നാം കാണിക്കുന്ന പ്രവർത്തികളും പറയുന്ന വാക്കുകളോ പലപ്പോഴും നമുക്ക് ദോഷമായി ഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ബോധവാന്മാരായിരിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായും ഒരു മരണം നടന്ന വീട്ടിലേക്ക് ചെന്ന് നമ്മുടെ മുന്നിലൂടെ ആത്മ ശരീരം എടുത്തുകൊണ്ടുപോകുന്ന സമയത്ത് തലകുനിച്ച് ശിവ ശിവ എന്ന് മനസ്സിൽ മന്ത്രിക്കണം.
ആ മൃത ശരീരം ദഹിപ്പിക്കുന്നത് വരെ വ്യക്തിയുടെ ആത്മാവ് അവിടെ നിലനിൽക്കുന്നു എന്നാണ് പറയപ്പെടുന്നത്. ദഹിപ്പിക്കുന്ന ഭാഗത്തേക്ക് ഒരിക്കലും സ്ത്രീകൾ പോകാൻ പാടില്ല എന്നും ഐതിഹ്യമുണ്ട്. മരണം നടന്ന വീട്ടിലേക്ക് പോകുന്ന സമയത്ത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. കടുത്ത, ഉദിച്ച നിറമുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതും ദോഷം ചെയ്യും. അതുപോലെതന്നെ മറ്റൊരു കാര്യമാണ് ഒരു മരിച്ച വ്യക്തിയുടെ അടക്കത്തിന് ശേഷം മരിച്ചത് എന്തായാലും.
നന്നായി എന്ന് വാക്ക് പ്രയോഗിക്കുന്നത്, ഇത് വളരെ വലിയ പ്രശ്നങ്ങൾ നിങ്ങൾക്ക് വരുത്തി വയ്ക്കും. മരണം സംഭവിച്ച വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന സമയത്ത് നേരെ കുളിച്ച ശേഷം മാത്രം എന്തെങ്കിലും പ്രവർത്തി ചെയ്യുക. വീടിനകത്തേക്ക് പ്രവേശിക്കാതെ ബാത്റൂമിൽ കയറാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉചിതം. അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആ മരിച്ച വ്യക്തിയുടെ ഓർമയ്ക്കായി പോലും ഒരു വസ്തുവും എടുത്തു കൊണ്ട് വരരുത് എന്നത്.