ഇന്ന് മാനസികമായും ശാരീരികമായും ആളുകളെ തളർത്തുന്ന ഒന്നാണ് കണ്ണിനടിയിലെ കറുപ്പ് നിറം. ഇത് വളരെ ഇരുണ്ട നിറത്തിൽ ആകുന്നത് ഉണ്ട്. മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിൽ കണ്ണും ചുറ്റും കറുപ്പ് നിറം ഉണ്ടാക്കുന്നത് നമ്മുടെ മൊബൈൽ ഫോണിന്റെയും, ലാപ്ടോപ്പിന്റെയും, ടിവിയുടെയും എല്ലാം അമിതമായ ഉപയോഗം കൊണ്ട് തന്നെയാണ്. ഇത്തരത്തിൽ അമിതമായി ഇവ ഉപയോഗിക്കുന്നത് കൊണ്ട് കണ്ണിനെ ചുറ്റുമുള്ള മസിലുകൾക്ക് പ്രഷർ കൂടുകയും, ഇതുവഴിയായി ആ മസിലുകൾക്ക് ഡാമേജുകൾ സംഭവിക്കുന്നതിന്റെ ഭാഗമായി കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.
രാത്രിയിൽ പ്രധാനമായും ലൈറ്റ് ഇല്ലാതെ സമയത്ത് ഫോണിന്റെ സ്ക്രീനിലേക്ക് അമിതമായി നോക്കിയിരിക്കുന്നതും ഇത്തരം പ്രശ്നം വർധിപ്പിക്കാൻ ഉണ്ട്. അതുകൊണ്ടുതന്നെ പരമാവധി ഈ സ്ക്രീൻ ടൈമ് കുറയ്ക്കാൻ ശ്രമിക്കുക. സ്ക്രീൻ ഉപയോഗിക്കുന്ന സമയങ്ങളിൽ ലൈറ്റ് ഇട്ടുകൊണ്ട് സ്ക്രീനിന്റെ ബ്രൈറ്റ്നസ് കുറച്ചുകൊണ്ട് ഫോണിലേക്ക് നോക്കാൻ ശ്രദ്ധിക്കുക. അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകൾക്കും ഈ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.
ഉറക്കം വല്ലാതെ നഷ്ടപ്പെടുന്ന സമയത്തും പെണ്ണിന് ചുറ്റുമുള്ള മസിലുകൾക്ക് കംപ്രഷൻ ഉണ്ടായി ഡാമേജ് സംഭവിച്ച കറുപ്പുനിറം പ്രത്യക്ഷപ്പെടാം. സ്ത്രീകൾക്കാണെങ്കിൽ ഐ ലൈനർ മസ്കാര എന്നിങ്ങനെയുള്ള കണ്ണിനുപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കൾ മൂലവും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പ്രത്യക്ഷപ്പെടാനുള്ള ഇടയുണ്ട്. പ്രായാധിക്യം മൂലവും ഇവ പ്രത്യക്ഷപ്പെടാവുന്നതാണ്. കണ്ണുകൾക്ക് നല്ലപോലെ റസ്റ്റ് കൊടുക്കുകയാണ് ഏറ്റവും പ്രധാനമായും ഇതിൽ ചെയ്യേണ്ട പരിഹാരം. കുക്കുമ്പർ തണുപ്പിച്ച് കണ്ണിനു മുകളിൽ വയ്ക്കുന്നതും നല്ല ഒരു റിലാക്സേഷൻ ആണ്.