നിങ്ങൾ ലിവർ രോഗിയാണോ എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ.

പലപ്പോഴും നമ്മുടെ ഇന്നത്തെ ജീവിത രീതിയിൽ വന്ന പല ആരോഗ്യകരമല്ലാത്ത മാറ്റങ്ങളുമാണ് മിക്കവാറും രോഗങ്ങളെല്ലാം നമുക്ക് വന്നുചേരാൻ കാരണമായിട്ടുള്ളത്. ഈ കൂട്ടത്തിൽ പെടുന്ന ഒരു രോഗാവസ്ഥയാണ് കരൾ രോഗം എന്നത്. മറ്റ് പല അവസ്ഥകളുടെയും ഭാഗമായി ശരീരം സ്കാനിങ്ങിന് വിധേയമാകുമ്പോഴാണ് ഫാറ്റി ലിവർ എന്ന കണ്ടീഷൻ ഉണ്ടോ എന്നത് നമുക്ക് തിരിച്ചറിയാനാകുന്നത്. ഫാറ്റി ലിവർ എന്ന രോഗം തന്നെ രണ്ട് തരത്തിലാണ് ഒരു വ്യക്തിക്ക് ഉണ്ടാകാൻ ഇടയുള്ളത്.

ആൽക്കഹോളിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന ഫാറ്റിലിവറും, നോൺ ആൽക്കഹോളിക് ആയിട്ടുള്ള ഫാറ്റി ലിവറും. പലപ്പോഴും ഫാറ്റി ലിവർ ഉണ്ട് എന്ന അവസ്ഥ ഒരു രോഗിയോട് പറയുന്ന സമയത്ത് ആരോഗ്യ ആദ്യമേ പറയുന്ന ഒരു കാര്യം ആയിരിക്കും, ഞാൻ മദ്യപിക്കാറില്ലല്ലോ എന്നുള്ളത്.

   

എന്നാൽ ഇന്ന് ഫാറ്റ് ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിന് മദ്യപാനം ഒരു ഘടകമേ അല്ല. ഇന്നത്തെ നമ്മുടെ ഭക്ഷണക്രമീകരണങ്ങളും ശരീരത്തിന് ഒട്ടുംതന്നെ വ്യായാമം ഇല്ലാത്ത ജീവിതരീതിയും ആണ് പലപ്പോഴും രോഗാവസ്ഥകൾ. വറുത്തതും, പൊരിച്ചതും, എണ്ണ മെഴുക്കുള്ളതും, ബേക്കറിയിൽ നിന്നും വേടിക്കുന്ന പലഹാരങ്ങളും, മധുരം അധികമായുള്ള ഭക്ഷണപദാർത്ഥങ്ങളും, കാർബോഹൈഡ്രേറ്റ് അമിതമായ ഉപയോഗവും എല്ലാം ഭക്ഷണത്തിന്റെ ഭാഗമായി ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ഫാറ്റി ലിവർ വരുന്നതിന് ഒരു പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹമുള്ള ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ വളരെയധികം കുറവായിരിക്കും എന്നതുതന്നെ രോഗാവസ്ഥകൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ നമുക്ക് തന്നെ പരമാവധിയും ശ്രദ്ധ പുലർത്താം.

Leave a Reply

Your email address will not be published. Required fields are marked *