പ്രമേഹം എന്ന രോഗത്തെക്കുറിച്ച് എല്ലാവർക്കും ഇപ്പോൾ നല്ലപോലെ അറിവ് ഉണ്ടായിരിക്കും. എങ്കിലും എത്ര തന്നെ അറിവുണ്ടായിരുന്നാൽ കൂടി പലപ്പോഴും നാം ചെയ്യുന്ന ചില ചെറിയ തെറ്റുകളാണ് ഈ രോഗം മൂർച്ഛിക്കുന്നതിനും നമ്മൾ ഒരു നിത്യ രോഗിയാകുന്നതിനും കാരണമായിത്തീരുന്നത്. ചില തെറ്റിദ്ധാരണകൾ മൂലവും നമ്മുടെ ജീവിതശൈലിൽ വന്ന ചില പ്രശ്നങ്ങൾ മൂലവും പ്രമേഹം എന്ന രോഗം നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുകയാണ്.
പ്രമേഹം ഇല്ലാത്ത ആളുകളുടെ എണ്ണം വളരെ കുറവ് തന്നെയാണ്. ഒരുപാട് മിഥ്യാധാരണകൾ പ്രമേഹത്തെക്കുറിച്ച് ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണയാണ് ചോറ് കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ട് എന്ന് കരുതി പകരം ചപ്പാത്തി ആക്കുന്ന ശീലം.
ചോറിലും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ട് ചോറിന് ചപ്പാത്തി പകരമാക്കുക എന്നത് അർത്ഥമില്ല. ഇറച്ചി, മീനെ എന്നിവയെല്ലാം കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു, എന്ന മിഥ്യാധാരണയും ഉണ്ട് ഇതും തീർത്തും തെറ്റാണ്.
പാവയ്ക്ക ജ്യൂസ് അടിച്ചു കുടിക്കുന്നത് കൊണ്ട് പ്രമേഹം മാറും എന്ന തെറ്റിദ്ധാരണയും ഉണ്ട്. ഇത് കുടിക്കുന്നത് കൊണ്ട് മാത്രം പ്രയോജനമില്ല നമ്മുടെ ശരീരത്തിന് വേണ്ട നല്ല വ്യായാമങ്ങളും മറ്റു കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിങ്ങനെയുള്ളവരുടെ ഉപയോഗവും നിർത്തിക്കൊണ്ട് വേണം ഇവ കുടിക്കുന്നതിന്. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി കൊണ്ടുവരണം പകരമായി ജ്യൂസുകൾ കഴിക്കേണ്ടത്. നല്ല ഡയറ്റുകളും ആരോഗ്യകരമായ ഭക്ഷണ രീതിയുമാണ് എപ്പോഴും ആരോഗ്യകരമായിരിക്കാൻ നമ്മെ സഹായിക്കുന്നത്.