ഇവിടെ നാല് പൂക്കൾ നൽകിയിട്ടുണ്ട്. ഇവയിൽനിന്നും ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ നാലു പൂക്കളും ഈശ്വര കടാക്ഷം ഉള്ള പൂക്കളാണ്. എങ്കിൽ കൂടിയും ഇവയിലെ നാം തിരഞ്ഞെടുക്കുന്ന രീതി അനുസരിച്ച് അല്ലെങ്കിൽ നമ്മുടെ ആഗ്രഹമനുസരിച്ച് ഇവയിൽ അടങ്ങിയിരിക്കുന്ന ഭാഗ്യത്തിന് തോതും വ്യത്യാസപ്പെട്ടിരിക്കും. നല്ലപോലെ മനസ്സിരുത്തി ധ്യാനിച്ച് പ്രാർത്ഥിച്ച് ഈശ്വര ചിന്തയോടുകൂടി വേണം ഇവയിൽ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ.
കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് തെച്ചിപ്പൂവ് ആണ്. രണ്ടാമത്തേത് ശങ്കുപുഷ്പം, മൂന്നാമത്തെ മന്ദാരം, നാലാമത്തേത് മുല്ല. ഈ കൂട്ടത്തിൽ നിന്നും ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കു. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ ചുവന്ന തെച്ചിപ്പൂവ് ആണ് എന്നുണ്ടെങ്കിൽ, നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആഗ്രഹം വളരെ പെട്ടെന്ന് അല്ലെങ്കിൽ കൂടിയും സാവധാനം നാളെയോ അടുത്ത ഒരു സാഹചര്യത്തിലോ ആയി നടക്കാനുള്ള സാധ്യതകൾ ഉണ്ട്. ഇതിനായി ലക്ഷ്മിദേവിയോട് പ്രാർത്ഥിക്കുക.
നിങ്ങൾ തെരഞ്ഞെടുത്തത് രണ്ടാമത് ആയിട്ടുള്ള ശങ്കുപുഷ്പം ആണ് എന്നുണ്ടെങ്കിൽ, നിങ്ങൾ മനസ്സിൽ ഏറ്റവും അധികമായി ആഗ്രഹിക്കുന്ന കാര്യം വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടും.മൂന്നാമതായി കൊടുത്തിരിക്കുന്ന മന്ദാരമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ആഗ്രഹം നടക്കും പക്ഷേ ഇതിന്റെ സമയം നമുക്ക് നിർവചിക്കാൻ ആകില്ല. നാലാമത്തേത് മുല്ലപ്പൂവാണ് തിരഞ്ഞെടുത്തത് എന്നുണ്ടെങ്കിൽ, ആഗ്രഹം നടക്കുക എന്നത് വളരെയധികം പ്രയാസകരമാണ്. പക്ഷേ എത്ര കഠിനമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നാലും വളരെ കാലതാമസത്തിനുശേഷം ഇത് നടക്കാനുള്ള സാധ്യതയുണ്ട്.