നമ്മുടെയെല്ലാം വീടിന്റെ പ്രധാന വാതിലാണ് പുറത്തുനിന്നും നോക്കുമ്പോൾ ഏറ്റവും ആകർഷകം ആയിട്ടുള്ളത്. അതുപോലെതന്നെ ഒരു വീടിനകത്തേക്ക് പ്രവേശിക്കുന്നതും ഒരു വീടിന് പുറത്തേക്ക് കടക്കുന്നതും ഈ പ്രധാന വാതിലിലൂടെ തന്നെയാണ് അതുകൊണ്ടുതന്നെ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് ഈ പ്രധാന വാതിൽ തന്നെയാണ്. ഈ പ്രധാന വാതിലും ഇതിന്റെ ചുറ്റുവട്ടവും എപ്പോഴും വൃത്തിയും ശുദ്ധവും ആയിരിക്കേണ്ടത് നമ്മുടെ വീടിന്റെ ഐശ്വര്യത്തിന് ആവശ്യമാണ്.
പ്രധാന വാതിലിന് ഏതെങ്കിലും തരത്തിലുള്ള ചിതൽ വരികയോ, അഴുക്കുപുരളുകയും, വിള്ളൽ സംഭവിക്കുകയോ ചെയ്യുന്നത് വീടിനും വീട്ടുകാർക്കും പലതരത്തിലുള്ള ദോഷങ്ങളും വരുത്തിവെക്കും. എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റുന്നതിനായി വാതിൽ പൂർണമായും മാറ്റുകയോ അല്ലെങ്കിൽ കേടുപാട് സംഭവിച്ച ഭാഗം മാത്രം നീക്കം ചെയ്യുകയോ ചെയ്യാം.
വീടിന്റെ പ്രധാന വാതിലിന് നേരെയായി വലിയ വൃക്ഷങ്ങൾ ഉണ്ടെങ്കിൽ ഇത് വീട്ടിലേക്ക് നല്ല പോസിറ്റീവ് എനർജി വരുന്നത് തടസപ്പെടുത്തുകയും ചെയ്യും എന്നതുകൊണ്ടുതന്നെ, ഇത്തരത്തിൽ വീടിന്റെ പ്രധാന വാതിലിന്റെ വെളിച്ചവും ഓക്സിജനും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാം. പ്രധാന വാതിലിന്റെ ഇരുവശങ്ങളിലോ നേരെ എതിർഭാഗത്ത് ആയി മുൾച്ചെടികൾ ഒരിക്കലും വളർത്തരുത്. കാലൊടിഞ്ഞത് കേടുപാടുകൾ സംഭവിച്ചതോ ആയ ഫർണിച്ചറുകൾ ഒരിക്കലും ഈ പ്രധാന വാതിലിൽ നിന്ന് നേരെയായി ഉപയോഗിക്കരുത്. വാതിലിലൂടെ നോക്കുന്ന സമയത്ത് വീടിനകത്ത് പുറത്തോ ആയി കണ്ണാടികൾ ഒരിക്കലും സ്ഥാപിക്കരുത്. ഇത്തരത്തിൽ ഒരു വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.