പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ തന്നെ പലതരത്തിലാണ് ആളുകളിൽ പ്രകടമാകുന്നത്. ഒരു കോയിൻ വലിപ്പത്തിലുള്ള ഭാഗം മുഴുവനായും മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ട്. ഇതുപോലെ തന്നെ തലയിലെ മുടി പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ട്. മറ്റൊന്നാണ് ശരീരത്തിൽ പോലുമുള്ള മുടികളെ മുഴുവനായും കൊഴിഞ്ഞുപോകുന്ന അവസ്ഥ. എന്നിങ്ങനെ പലതരത്തിലാണ് മുടികൊഴിച്ച് ഉണ്ടാകുന്നത്. സാധാരണയായി ഒരു മനുഷ്യ ശരീരത്തിൽ നിന്നും 100 മുതൽ 180 വരെ മുടി കൊഴിഞ്ഞു പോകാം. ഇതിന്റെ കാരണം പൂർണ്ണ വളർച്ചയെത്തുന്ന സമയത്ത് മുടിയുടെ പ്രായപരിധി കഴിയുകയും ഇത് കൊഴിഞ്ഞു പോവുകയും ആണ്. ഇത് സർവ്വസാധാരണമായ ഒരു മനുഷ്യ ശരീരത്തിൽ സംഭവിക്കാവുന്നതാണ്.
ഇതിൽ നിന്നും വ്യത്യസ്തമായ മുടികൊഴിച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് നാം ഇതിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടത്. മിക്കവാറും സാഹചര്യങ്ങളിലും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം സ്ട്രെസ്സ് തന്നെയാണ്. അമിതമായി ടെൻഷൻ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ, ഇത് മാറ്റി വെച്ചില്ല എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ തലയിൽ മുടിയൊന്നും കാണുകയില്ല. പലതരത്തിലുള്ള വിറ്റാമിനുകളുടെ കുറവുകളും ഈ മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഹോർമോണുകളുടെ വ്യതിയാനവും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.
മറ്റ് ഏതെങ്കിലും രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്ന സമയത്തും ഇത് ശരീരത്തിന്റെ പലഭാഗങ്ങളിലും ബാധിക്കുന്നതിന്റെ ഭാഗമായും മുടികൊഴിച്ചിൽ ഉണ്ടാകാം. ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്ന സമയത്ത് മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സാധാരണമായിത്തന്നെ നാം കാണുന്നതാണ്. അതുകൊണ്ടുതന്നെ മുടി കൊഴിയുന്നുണ്ട് എന്നത് ഒരു പ്രശ്നമായി കരുതാതെ ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിക്കുക.