നിമിത്തശാസ്ത്രപ്രകാരം ചില ലക്ഷണശാസ്ത്രങ്ങൾ ഉണ്ട്. നമ്മൾ എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് ചില പക്ഷികളെ കാണുന്നത് ഉചിതമാണ് എന്ന രീതിയിലുള്ള നിമിത്തങ്ങളെല്ലാം പറയാറുണ്ട്. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ ചില പക്ഷികൾ വരുന്നത് ചില നിമിത്തങ്ങളാണ് എന്നും പറയപ്പെടുന്നു. ചില പക്ഷികളെ കാണുന്നതും അവ വീട്ടിൽ കൂടുകൂട്ടുന്നതും ഐശ്വര്യത്തിന്റെ ഭാഗമായിട്ടാണെന്നും പറയപ്പെടുന്നു. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ വരുന്നതുകൊണ്ട് ഗുണകരമായ ചില പക്ഷികളെ നമുക്ക് പരിചയപ്പെടാം. കൂട്ടത്തിൽ ഏറ്റവും ആദ്യം കുരുവിയാണ്. കുരുവി നമ്മുടെ വീട്ടിൽ വരുന്നതും വീട്ടിൽ കൂടുണ്ടാക്കി താമസിക്കുന്നതും വീട്ടിലേക്ക് മഹാഭാഗ്യം വരുന്ന തന്റെ ലക്ഷണം ആയിട്ടാണ്. അതുപോലെ തന്നെ മറ്റൊരു പക്ഷിയാണ് ചെമ്പോത്ത്.
എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് ചെമ്പോത്തിനെ ദർശിക്കുന്നത് ആ യാത്ര ശുഭകരമാകുന്നതിന് സഹായകമാകുന്നു. വീട്ടിൽ ധനപരമായ ഉയർച്ച ഉണ്ടാകുന്ന സമയത്ത് വീടിന്റെ പരിസരത്തായി ഇടയ്ക്കിടെ ചെമ്പോത്തിനെ ദർശിക്കാം. കാക്ക ശനിദേവന്റെ വാഹനമാണ്. അതുകൊണ്ടുതന്നെ കാക്ക വീട്ടിൽ വരുന്നത് പലപ്പോഴും ഒരു നല്ല കാര്യമായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ ഇവ കൂട്ടത്തോടെ വരുന്നത് അത്ര ഉചിതമല്ല.
പ്രാവ് നിത്യവും ലക്ഷ്മി ദേവിയെ പൂജിക്കുന്ന ഒരു പക്ഷിയാണ്. എന്നതുകൊണ്ട് തന്നെ പ്രാവ് നമ്മുടെ വീട്ടിലേക്ക് വരുന്നത് പല ശുഭസൂചനകളും കാണിക്കുന്നു. എന്നാൽ നമ്മുടെ വീട്ടിൽ പ്രാവ് കൂടുകൂട്ടി താമസിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല. വീട്ടിൽ മഹാഭാഗ്യം കടന്നു വരുന്നതിന്റെ ഭാഗമായിട്ടാണ് പലപ്പോഴും മയിലുകളുടെ സാന്നിധ്യം ഉണ്ടാകുന്നത്. വീടിനു മുകളിൽ കയറിനിന്ന് മയിൽ നൃത്തം വയ്ക്കുന്നത് മഹാഭാഗ്യങ്ങളുടെ കടന്നുവരവിന്റെ ഭാഗമായാണ്.