പലപ്പോഴും കൂർക്കം വലി ഒരു രോഗാവസ്ഥ എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് തമാശയായി തോന്നാം. പക്ഷേ യഥാർത്ഥത്തിൽ ചില കൂർക്കംവലികൾ രോഗാവസ്ഥകളുടെ ഭാഗമായി ശരീരത്തിൽ പ്രകടമാകുന്നതാണ്. അതു കൊണ്ടു തന്നെ കൂർക്കം വലി ഒരു നിസ്സാരക്കാരനല്ല. മുതിർന്നവരിലും ചെറിയ കുട്ടികളിലും കൂർക്കംവലി പലതരത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഉറക്കത്തിന്റെ ഭാഗമായി ഉണ്ടാകുന്നതല്ല കൂർക്കം വലി. ചില ആളുകളെങ്കിലും തെറ്റിദ്ധരിക്കാറുണ്ട് നല്ല ഉറക്കം കിട്ടുമ്പോഴാണ് കൂർക്കം വലിക്കുന്നത് എന്ന്. എന്നാൽ യഥാർത്ഥത്തിൽ മൂക്കിന്റെ ദ്വാരം മുതൽ തൊണ്ടയുടെ അറ്റം വരെയുള്ള ഭാഗത്ത് ഉണ്ടാകുന്ന എന്തെങ്കിലും തടസ്സങ്ങളാണ്.
കൂർക്കംവലിയായി പ്രത്യക്ഷപ്പെടുന്നത്. അമിതമായി ഭാരമുള്ള ആളുകൾക്ക് കൂർക്കം വലി എന്നത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കാം. ഇതിന്റെ പ്രധാനപ്പെട്ട കാരണം തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനമാണ്. മറ്റൊരു കാരണം തൊണ്ടയുടെ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു നിൽക്കുന്നതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ശ്വാസം പുറത്തേക്ക് റിലീസ് ചെയ്യാൻ സാധിക്കാത്തതാണ്. ഇത്തരത്തിൽ പല കാരണങ്ങളാണ് ഒരാൾ കൂർക്കം വലിക്കുന്നതിന് ഉള്ളത്.
എന്നാൽ കുട്ടികളുടെ കാര്യം ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. കുട്ടികളിൽ മൂക്കിന്റെ അറ്റത്തായി ഉണ്ടാകുന്ന അഡിനോയിഡ് ഗ്രന്ഥിയിലെ വീക്കമാണ് മികച്ചപ്പോഴും കൂർക്കംവലിക്ക് കാരണമാകാറുള്ളത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടി സ്ഥിരമായി കൂർക്കം വലിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഇഎൻടി ഡോക്ടറെ കാണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ദശ വളർന്ന ചിലർക്ക് ശ്വാസ തടസ്സം പോലും ഉണ്ടാകാൻ സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഒരു സർജറിയിലൂടെ നീക്കം ചെയ്യാൻ സാധിക്കും.