കേരളത്തിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഏത്തപ്പഴം. എന്നാൽ ഇത് കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് പല തരത്തിലുള്ള ദോഷങ്ങളും ചെയ്യുന്നു എന്നതുകൊണ്ട് തന്നെ പലരും ഇത് കഴിക്കാതെ ഒഴിവാക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഏത്തപ്പഴത്തിന്റെ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ കഴിക്കാതിരിക്കാൻ തോന്നുകയില്ല. ഇനി ഏത്തപ്പഴം കഴിക്കുന്ന രീതിയിൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. പ്രമേഹ രോഗികൾക്കും ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.
ഏത്തപ്പഴം കഴിക്കുന്ന സമയത്ത് ഇത് പഴംപൊരി രൂപത്തിലോ ചിപ്സ് രൂപത്തിലോ കഴിക്കുന്നതാണ് ശരീരത്തിന് ദോഷം ചെയ്യുന്നത്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണയും മെഴുക്കുമെല്ലാം പലതരത്തിലും ശരീരത്തിലെ ദോഷം ചെയ്യുന്നു. എന്നാൽ ഇത് ഏത്തപ്പഴം തന്നെ ആരോഗ്യകരമായ രീതിയിൽ നമുക്ക് കഴിക്കാവുന്നതാണ്. പഴുത്ത ഏത്തപ്പഴം അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പും തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻസ് പലതും കിട്ടുന്നു.
മറ്റുപല ഭക്ഷണങ്ങളോടൊപ്പം അല്ല ഇത് കഴിക്കേണ്ടത്, ഇത് മാത്രമായി ഒരു നേരത്തെ ഭക്ഷണമായി കഴിക്കാവുന്നതാണ്. ഇത് പച്ചക്ക് കഴിക്കുന്നത് ഇഷ്ടമില്ലാത്ത ആളുകളാണ് എങ്കിൽ, ഏത്തപ്പഴത്തിനേ ചെറിയ കഷണങ്ങളായി നുറുക്കി ഒരു നോൺസ്റ്റിക് പാനിൽ അല്പം നെയ്യ് ഒഴിച്ച് രണ്ടു പുറവും മൊരിയിച്ച് എടുത്തു കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രദം തന്നെയാണ്. ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നത് കൊണ്ട് ദോഷങ്ങൾ ഒന്നും തന്നെയില്ല. പക്ഷേ ഇതിലെ വൈറ്റമിൻ സി പുഴുങ്ങുന്നതിലൂടെ നഷ്ടപ്പെടുന്നു എന്ന് മാത്രം.