കുടുംബത്ത് ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം സാധ്യമാകുന്നതിനും, ഒപ്പം നല്ല സാമ്പത്തികശേഷിയും സന്തോഷവും എല്ലാം നിലനിൽക്കുന്നതായി വീടിനു ചുറ്റുമായി ചില ചെടികൾ വളർത്തുന്നത് പലതും ഗുണം ചെയ്യാറുണ്ട്. വാസ്തുശാസ്ത്രപ്രകാരം, ജോതിഷപ്രകാരമായും വീടിനോട് ചേർന്ന് ചെടികൾ വളർത്തുന്നത് വളരെ ഗുണപ്രദമാണ്. പലപ്പോഴും നാം വീടിന്റെ വാസ്തു നോക്കി വീട് പണിതു എങ്കിൽ കൂടിയും വീടിനകത്ത് പലതരത്തിലുള്ള ദോഷവശങ്ങളും നിലനിൽക്കാറുണ്ട്.
ഇത്തരത്തിലുള്ള ദോഷങ്ങളില്ലാതാക്കുന്നതിനായി ചില ചെടികൾ വളർത്തുന്നത് പരിപാലിച്ചു വളർത്തുന്നത് ഗുണം ചെയ്യും. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെല്ലിമരം. നെല്ലിമരം വീടിനോട് ചേർന്ന് വളർത്തുന്നതും പരിപാലിക്കുന്നതും പലതരത്തിലും നിങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. ഇതേ തരത്തിൽ തന്നെ വീടിനോട് ചേർന്ന് വളർത്താവുന്ന മറ്റൊരു ചെടിയാണ് കൃഷ്ണതുളസി. ഒരു കൃഷ്ണ തുളസി വീടിന്റെ കിഴക്കുഭാഗത്തായി നല്ലപോലെ സ്നേഹിച് പരിപാലിച് വളർത്തുകയാണ് എന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ കുടുംബത്തിന് എന്നും ഐശ്വര്യം നിലനിൽക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.
തുളസി മാത്രമല്ല കൃഷ്ണ വെറ്റിലയും വീടിന്റെ കിഴക്കുഭാഗത്തായി വളർത്തുന്നത് പലതരത്തിലും ഗുണം ചെയ്യും. എന്നാൽ ഒരിക്കലും ഇത് നശിച്ചുപോകാൻ ഇടയാകരുത്. ഇതിനെ അത്രയധികം പരിചരണം നൽകേണ്ടതുണ്ട്. കറുകപ്പുല്ലും മുക്കുറ്റിയും ഗണപതി ഭഗവാന് ഒരുപാട് ഇഷ്ടപ്പെട്ട രണ്ട് ചെടികളാണ്. ഇത് നിങ്ങളുടെ വീട്ടിൽ വളർത്തുന്നുണ്ട് എങ്കിൽ എന്നും വീട്ടിൽ സന്തോഷം നിലനിൽക്കുന്നതിന് ഇവയുടെ സാന്നിധ്യം സഹായിക്കുന്നു. ഇവ പരിപാലിക്കാതെ ഉണങ്ങി പോകുന്നത് ദോഷം ചെയ്യുന്ന ഒന്നുകൂടിയാണ്. ഇത്തരത്തിൽ ഒരുപാട് ചെടികൾ നമ്മുടെ വീടിന് പോസിറ്റീവ് എനർജി നൽകുന്നവയുണ്ട്.