നിങ്ങൾക്ക് ഫാറ്റി ലിവർ എന്ന കണ്ടീഷൻ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി സ്കാൻ ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട് എങ്കിൽ ഇതിനെ തീർച്ചയായും അല്പം സീരിയസ് ആയി തന്നെ കരുതേണ്ടതുണ്ട്. ഫാറ്റിലിവർ മിക്കവാറും ആളുകൾ വളരെ വിശാലമായാണ് കരുതുന്നത്. ഗ്രേഡ് 1 കണ്ടീഷൻ ആണെങ്കിൽ കൂടിയും ഇതിനെ വളരെയധികം സീരിയസായി കണ്ട് ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്. കാരണം ലിവറിനെ കംപ്ലൈന്റ്റ് ഉണ്ടാകുമ്പോൾ ഏറ്റവും അധികം ഇത് ബാധിക്കുന്നത് ശരീരത്തിലെ മറ്റ് അവയവങ്ങളെയാണ്. ഏറ്റവും പ്രധാനമായും സ്ത്രീകൾക്കാണെങ്കിൽ യൂട്രസിലേക്ക് ഇതിന്റെ ഭാഗമായി മുഴകളും തടിപ്പോ എല്ലാം ഉണ്ടാകാം. കുടലുകൾക്ക് പ്രശനം സംഭവിക്കാം. സ്കിന്നിൽ വളരെയധികം വ്യത്യാസങ്ങൾ വരാം.
ലിവറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും പ്രധാന ലക്ഷണങ്ങൾ നമ്മുടെ മുഖത്തും തൊലിയിലും കാണാനാകും. മുഖത്ത് നെറ്റിയുടെ രണ്ട് സൈഡിലും ആയി കാണുന്ന കറുപ്പ് നിറമോ മറ്റോ ലിവർ കംപ്ലൈന്റ്റിന്റെ ഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത്. അതുപോലെതന്നെ ശരീരം വളരെയധികം ക്ഷീണിച്ച അവസ്ഥയിലും വയറുമാത്രം അല്പം വീർത്ത അവസ്ഥയിലും ആണ് എന്നുണ്ടെങ്കിൽ തീർച്ചയായും ലിവറിനെ പ്രശ്നമുണ്ട് എന്ന് തന്നെ വേണം കരുതാൻ.
ഇത്തരത്തിൽ ലിവറിന് പ്രശ്നമുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ലിവറിനെ ക്ലീൻ ചെയ്ത് എടുക്കേണ്ടത് അത്യാവശ്യമാണ്. ലിവറിന്റെ പ്രധാന ജോലി തന്നെ ശരീരത്തിലെ എല്ലാ ദ്രാവകപദാർത്ഥങ്ങളെയും ക്ലീൻ ചെയ്ത് ശുദ്ധീകരിക്കുക എന്നതാണ്. എന്നാൽ ലിവറിനെ ശുദ്ധീകരിക്കേണ്ടത് ലിവറിനെ പ്രശ്നം വരുമ്പോൾ നാം തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ്. ഇതിനായി ഒരു ഗ്ലാസ് തേങ്ങാപ്പാൽ ഒരു അവക്കാഡോയും രണ്ടോ മൂന്നോ കാഷ്യൂ നട്ടും കൂടി ഷെയ്ഖ് പോലെ അടിച്ചു കുടിക്കുന്നത് ഉത്തമമാണ്.