പലപ്പോഴും നാം വളരെയധികം സന്തോഷത്തോടെ ജീവിച്ചുവരുന്ന സമയത്ത് ആയിരിക്കാം ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ കുടുംബത്തിന് വന്നുചേരുന്നത്. ശാരീരികമായും മാനസികമായും കുടുംബത്തിലുള്ള പലർക്കും ഉണ്ടാകാവുന്നതാണ് ഇത് മിക്കപ്പോഴും മറ്റുള്ള ആളുകളുടെ കണ്ണേറ് പ്രാക്ക് എന്നിവ കൊണ്ടൊക്കെ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ദൃഷ്ടിയിൽ പെട്ടാൽ ഇതിനെ പൂർണമായും നമ്മുടെ വീട്ടിൽ നിന്നും ഇല്ലാതാക്കുന്നതിനായി വീട്ടിൽ വളർത്താവുന്ന ചില ചെടികൾ ഉണ്ട്.
വാസ്തുശാസ്ത്രപ്രകാരം പല ചെടികളും വീടിന്റെ ചില ഭാഗങ്ങളിൽ വളർത്തുന്നത് ദോഷം ചെയ്യുന്നവയാണ്. എങ്കിൽ കൂടിയും ഈ പറയുന്ന ചെടികൾ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളർത്തുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീടിനുള്ള ദൃഷ്ടി ദോഷവും കണ്ണേറ് പ്രാക്ക് എന്നിവയെല്ലാം മാറിക്കിട്ടും. അതുപോലെതന്നെ ഒരു മൂഡ് മൂളയോ, ഇല്ലിയോ, മുള വംശത്തിൽപ്പെട്ട ഏതെങ്കിലും ഒരു ചെടി വീടിന്റെ വടക്ക് ഭാഗത്ത് വളർത്തുന്നത് നമുക്കും വീടിനുമുണ്ടാകുന്ന കണ്ണേറു ദോഷത്തിൽ നിന്നും രക്ഷിക്കുന്നതിന് ഉപകാരപ്രദമാണ്. മുള മാത്രമല്ല കറ്റാർവാഴയും ഈ കൂട്ടത്തിൽ തന്നെ പെടുന്നു.
ആരോഗ്യപരമായും, സൗന്ദര്യപരമായും, ജ്യോതിഷപ്രകാരമായും, കറ്റാർവാഴ ഒരു നല്ല ചെടിയാണ്. ഒരു വെറ്റില ചെടിയും ഈ വടക്കുഭാഗത്ത് വളർത്താം. ചുവന്ന നിറമുള്ള തെച്ചിപ്പൂ ഉണ്ടാകുന്നത് വളരെ ഉചിതമാണ്. ഇത് വീടിന്റെ മുൻവശത്ത് എല്ലാവരും കാണുന്ന രീതിയിൽ പൂത്ത് തളിർക്കുകയാണ് എന്നുണ്ടെങ്കിൽ വീടിന് വളരെയധികം ഐശ്വര്യമാണ്. തുളസി മഞ്ഞള്‍ എന്നീ ചെടികളും വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളർത്തുന്നത് വളരെയധികം ഐശ്വര്യം വീടിനു കൊണ്ടുവരുന്നത്, ദൃഷ്ടി ദോഷങ്ങൾ ഏൽക്കാതിരിക്കുന്നതിനും ഉചിതമാണ്.