ശരീരഭാരം കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു, എന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ഇത് എങ്ങനെയെങ്കിലും കുറക്കണം എന്ന് നമ്മൾ ചിന്തിക്കുന്നത്. എന്നാൽ ഇങ്ങനെ ചിന്തിക്കുമ്പോൾ മിക്കവാറും ആളുകൾ ചെയ്യുന്ന ഒരു തെറ്റാണ് പെട്ടെന്ന് തന്നെ ഭക്ഷണം അപ്പാടെ നിർത്തുക എന്നുള്ളത്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മിനറൽസും കിട്ടുന്നതോടൊപ്പം തന്നെ ഫാറ്റ് ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കേണ്ടതാണ്. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചുകൊണ്ട് തന്നെ എങ്ങനെ ആരോഗ്യകരമായി ശരീര ഭാരം കുറയ്ക്കണം എന്നതിനെക്കുറിച്ച് ഒരു അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
ഇതിനായി ചോറ് പൂർണ്ണമായും നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടത് നിർബന്ധമാണ്. ഒപ്പം തന്നെ മധുരവും ഒഴിവാക്കേണ്ടതാണ്. ചോറിന് പകരമായി ചപ്പാത്തി കഴിക്കുക എന്നതിന് ഒരുതരത്തിലുള്ള അർത്ഥവുമില്ല. ചോറിലും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ടുതന്നെ ചോറിനും ചപ്പാത്തിക്കും പകരമായി മറ്റൊരു രീതി നമുക്ക് പരീക്ഷിക്കാവുന്നതാണ്.
ഇതിനായി വീട്ടിൽ ഉപ്പേരിയോ മറ്റോ വെച്ചിട്ടുള്ള ബീൻസ് ചെറുപയർ കടല എന്ത് വേണമെങ്കിലും ഒരു സ്പൂണോ രണ്ടു സ്പൂണോ ഒരു ഗ്ലാസിലേക്ക് അതിലേക്ക് മറ്റ് എന്തെങ്കിലും വെജിറ്റബിൾസ് കറിയും വെജിറ്റബിൾസ് കട്ട് ചെയ്ത് ഇടാം. ഇതിലേക്ക് ഒരു പീസ് ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ചേർത്ത് ഒരു മുട്ടയും കൂടി പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് ഒരു ഓംലെറ്റ് ഇതുകൊണ്ട് ഉണ്ടാക്കിയെടുക്കാം. ഇനിമുതൽ രാത്രിയിലെ ഭക്ഷണം ഈ ഓംലെറ്റ് ആക്കുകയാണെങ്കിൽ, കൂടുതൽ ഹെൽത്തിയായി നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.