പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന ചെടികൾ പലപ്പോഴും നമ്മുടെ പൂന്തോട്ടത്തിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ പൂക്കൾ ഉണ്ടാകാതെ നിൽക്കുന്ന അവസ്ഥയെത്തിനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മാർഗമാണ് കാപ്പിപ്പൊടി കൊണ്ടുള്ള സൂത്രം. യഥാർത്ഥത്തിൽ ഡോളോ മീറ്റും കരിയിലയും കോഴിക്കാഷ്ടവും മൂന്നും തുല്യ അളവിൽ ചേർത്ത് ഉണക്കി പൊടിച്ചു ഉണ്ടാക്കുന്ന മിശ്രിതം, ചേർക്കുന്നതിന് തുല്യമാണ് ഈ കാപ്പിപ്പൊടി കഞ്ഞിവെള്ളവും കൂടിയുള്ള മിശ്രിതം ചേർക്കുന്നത്. കോഴിക്കാഷ്ഠം പൂച്ചെടികൾക്ക് വളരെ അനുയോജ്യമായ ഒരു വളമാണ്. എന്നാൽ ഇത് കൃത്യമായ അളവിൽ ചേർത്ത് കൊടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
മൂന്നോ നാലോ ദിവസം പുളിച്ച കഞ്ഞി വെള്ളം എടുത്തുവച്ച് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടി നല്ലപോലെ മിക്സ് ചെയ്ത് ചേർക്കാം. നല്ലപോലെ ഇളക്കിയെടുത്ത് മിശ്രിതം വീണ്ടും രണ്ടോ മൂന്നോ ദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. ശേഷം ഇതെടുത്ത് ഇതിലേക്ക് ഇതിന്റെ കട്ടിനുസരിച്ച് വെള്ളം ചേർക്കാം.
നല്ല കട്ടിയില്ലാത്ത കഞ്ഞി വെള്ളമാണ് ചേർത്തിരിക്കുന്നത് എങ്കിൽ ഒരു കപ്പ് മാത്രം വെള്ളം ചേർത്താൽ മതിയാകും. കട്ടി ഉള്ള കഞ്ഞി വെള്ളമാണ് എന്നുണ്ടെങ്കിൽ അത്യാവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ ഡയല്യൂട്ട് ചെയ്ത് ചെടികൾക്ക് കടഭാഗത്തായി ഒഴിച്ചു കൊടുക്കുന്നത് ചെടികളുടെ ആരോഗ്യത്തിനും നിറയെ പൂക്കൾ ഉണ്ടാകുന്നതിനും ഹെൽപ്പ് ഫുള്ളാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഈ പ്രയോഗം ചെയ്തുകൊടുക്കുന്നത് നിങ്ങളുടെ ചെടികൾക്കും പൂന്തോട്ടത്തിനും വളരെ ഉപകാരപ്രദമാണ്. ഇത് നിറയെ പൂക്കൾ ഉണ്ടാകുന്നതിനും ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും മണ്ണിൽ ഉണ്ടാക്കപ്പെടുന്നതിനും സഹായകമായ ഒരു പ്രയോഗമാണ്.