കുളികഴിഞ്ഞ് സ്ത്രീകൾ ചെയ്യുന്ന അഞ്ച് തെറ്റുകൾ.

ഹൈന്ദവ വിശ്വാസപ്രകാരം രാവിലെ ഉണർന്ന ഉടൻ കുളിച്ച് അടുക്കളയിൽ കയറുക എന്നതാണ് വിശ്വാസം. എന്നാൽ ഇന്ന് സ്ത്രീകൾ പലപ്പോഴും ഇത്തരം ആചാരങ്ങളെ അനുഷ്ഠിക്കുന്നതിന് വൈശ്യമയം കാണിക്കാറുണ്ട്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങളും കുടുംബത്തിൽ വന്നുചേരാനും കാരണമാകാറുണ്ട്. എന്നാൽ ഇത് കൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് എന്നിവർ തിരിച്ചറിയാതെയും പോകുന്നു. രാവിലെ ഉണർന്ന ഉടൻ കുളിക്കുകയാണ് ഏറ്റവും ഉത്തമം.

അത് 5:00 മണിക്ക് മുൻപാണ് എന്നുണ്ടെങ്കിൽ ഇതിനെ മുനി സ്നാനം എന്നും, ആറുമണിക്ക് മുൻപായിട്ടാണ് എന്നുണ്ടെങ്കിൽ ഇതിനെ ദേവസ്നാനം എന്നും പറയുന്നു. ഇങ്ങനെ കുളിച്ച് സിന്ദൂരം തൊട്ട് അടുക്കളയിലേക്ക് കയറുക. കുളിക്കാതെ ഒരിക്കലും അടുക്കളയിൽ കയറി പാചകം ചെയ്യാൻ പാടുള്ളതല്ല. കുളി കഴിഞ്ഞ് ഏതെങ്കിലും ഒരു ഭക്ഷണ വസ്തു ഉണ്ടാക്കി വീട്ടിലുള്ള എല്ലാവർക്കും കൊണ്ടു കൊടുക്കുന്നത് വളരെ ഐശ്വര്യം നിറഞ്ഞ കാര്യമാണ്. കുളികഴിഞ്ഞ് ഉടൻതന്നെ നെറ്റിയിൽ സിന്ദൂരമോ കളഭമോ എന്തെങ്കിലും ചാർത്തേണ്ടതും അത്യാവശ്യമാണ്. സിന്ദൂരമാണ് നിങ്ങൾ ചാർത്തുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഒരു സിന്ദൂരച്ചെപ്പ് ഉണ്ടായിരിക്കണം.

   

ഒരിക്കലും ഈ സിന്ദൂരച്ചെപ്പ് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പാടുള്ളതല്ല. അത് കുടുംബത്തിലുള്ള ആർക്കെങ്കിലും ആണെങ്കിൽ പോലും നിങ്ങളുടെ സിന്ധുര ചെപ്പിൽ നിന്ന് ഒരിക്കലും അവർ എടുത്ത് ചാർത്താൻ പാടുള്ളതല്ല. അതുപോലെതന്നെ കുളിച്ച് ഈറനായി വരുന്ന സമയത്ത് നമ്മുടെ തലമുടിയിൽ നിന്നോ ശരീരത്തിൽ നിന്നോ വീടിനകത്ത് വെള്ളം ഇറ്റു വീഴാൻ പാടുള്ളതല്ല. ഇങ്ങനെ വെള്ളം വീഴുന്നത് വളരെയധികം ദോഷങ്ങൾ വിളിച്ചു വരുത്താൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ തലയും ശരീരവും നല്ലപോലെ തുടച്ചതിനുശേഷം മാത്രം വീടിനകത്തേക്ക് പ്രവേശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *