നരച്ച മുടിയാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ വിഷമിക്കേണ്ടതില്ല.

പലപ്പോഴും ചെറുപ്രായത്തിലെ മുടി നരച്ചതായി കാണപ്പെടുന്ന അവസ്ഥ ഉണ്ട്. ആദ്യകാലങ്ങളിൽ എല്ലാം 60 വയസ്സിന് മുകളിലേക്ക് ഇറങ്ങുമ്പോഴാണ് ആളുകൾക്ക് മുടിയിൽ നര കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പം മുതലേ കുട്ടി പ്രായത്തിൽ പോലും നര കാണുന്നതായിട്ടുണ്ട്. ഇത്തരത്തിലുള്ള ആകാലനര ഇല്ലാതാക്കാനായി പല ഹെയർ ടൈഗകളും ഉപയോഗിക്കുന്നവരും ഇന്നുണ്ട്. ഹെയർ കളർ ചെയ്യുന്നവരുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന മറ്റൊരു മാർഗമാണ്,2 സ്പുൺ ഹെന്ന പൗഡർ, രണ്ട് സ്പൂൺ നീല അമരിയും മിക്സ് ചെയ്ത് കാപ്പി വെള്ളത്തിൽ നനച്ച് ഒരു കുഴമ്പ് രൂപത്തിലാക്കി തലമുടിയിൽ നല്ലപോലെ ബ്രഷ് ചെയ്തു പിടിപ്പിക്കാം.

ഇതിലേക്ക് നെല്ലിക്ക പൊടിയും മറ്റും ചേർക്കണമെന്നുള്ളവർക്ക് ചേർക്കാം. ഇത് ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് മൂന്ന് നാല് മാസം അടുപ്പിച്ച് ചെയ്താൽ എത്ര നരച്ച മുടിയും കറുത്തു വരുന്നതായി കാണാൻ ആകും. താരൻ പോലുള്ള പ്രശ്നങ്ങൾ തലയിൽ അതികമായി ഉള്ളവർക്ക് മുടി പെട്ടെന്ന് നരക്കാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. അതുകൊണ്ടുതന്നെ താരൻ ഒഴിവാക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു നോക്കിയ ശേഷം മാത്രം ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രയോഗിക്കാവുന്നതാണ്.

   

താരൻ തലയിൽ തന്നെ നിലനിർത്തിക്കൊണ്ട് ഇത്തരം പ്രയോഗങ്ങളെല്ലാം ചെയ്യുന്നതിൽ അർത്ഥമില്ല. കാരണം വീണ്ടും ഇത്തരത്തിലുള്ള നര ഉണ്ടാകാനുള്ള സാധ്യതകൾ കൂടുന്നു. ഈ പാക്ക് ഒരിക്കലും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല. തലമുടിയിൽ മാത്രമായി തേക്കേണ്ടതാണ്. തലയോട്ടിയിലേക്ക് ചെല്ലുമ്പോൾ ചിലർക്ക് ഇത് അലർജി ഉണ്ടാക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *