പലപ്പോഴും നാം വീട്ടിൽ ഉപയോഗിക്കുന്ന ചില പാത്രങ്ങളുടെ അടിഭാഗം നിറം മങ്ങിയതായോ, അല്ലെങ്കിൽ കരിഞ്ഞതായോ എല്ലാം ഉണ്ടാകാം. ചില സമയങ്ങളിൽ അടുപ്പത്ത് ഏതെങ്കിലും പാലോ മറ്റോ തിളപ്പിക്കാനായി വെച്ച് മറന്നു പോകുമ്പോൾ ഇത് പാത്രത്തിനടിയിൽ കരിഞ്ഞ് ഒട്ടിപ്പിടിക്കാം.ഇത് എത്ര ഉരച്ചിട്ടും പോകാത്ത അവസ്ഥയും കാണാറുണ്ട്. ഇങ്ങനെ ഉരച്ചിട്ടും പോകാത്ത പാത്രങ്ങൾ വളരെയധികം ബുദ്ധിമുട്ടി ശ്രമിക്കേണ്ടതില്ല. ഒരു സൂത്രവിദ്യ കണ്ടുപിടിച്ചു കഴിഞ്ഞു. ഈ സൂത്രവിദ്യക്ക് മറ്റ് ചിലവുകൾ ഒന്നുമില്ല എന്താണ് ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ വീട്ടിൽ കറിയ്ക്കായി മേടിക്കുന്ന തക്കാളിയോ, അല്ലെങ്കിൽ വീട്ടുപറമ്പിൽ വിളഞ്ഞ ഉപയോഗശൂന്യമായ തക്കാളിയോ ഇതിന് ഉപയോഗിക്കാവുന്നതാണ്.
തക്കാളി ഉപയോഗിച്ചുള്ള പ്രയോഗം കൊണ്ട് പാത്രം വെട്ടി തിളങ്ങുന്നതായി കാണാൻ സാധിക്കും. ഇതിനായി കരിപിടിച്ച പാത്രത്തിൽ തക്കാളി ഒന്ന് ഉടച്ച് ചേർക്കുക. ശേഷം ഇത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ജലാംശം ഇല്ലാത്ത തകാളിയാണ് എങ്കിൽ ഇതിൽ അല്പം വെള്ളവും ചേർത്തു കൊടുക്കേണ്ടതാണ്.
നന്നായി തിളപ്പിച്ച് വറ്റിവരുന്ന സമയത്ത് നോക്കിയാൽ കാണാം ഇതിന്റെ ചുറ്റുഭാഗത്തും അടിഭാഗത്തും ഉണ്ടായിരുന്ന കരിയെല്ലാം ഇളകി തക്കാളിയോട് കൂടി ചേർന്ന് ഇങ്ങു പോരും. പാത്രം നല്ലപോലെ വെട്ടി തിളങ്ങുന്നതായും കാണാൻ സാധിക്കും. ഇനിമുതൽ വീറ്റിൽ കരിഞ്ഞ പാത്രങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ തക്കാളി കൊണ്ടുള്ള പ്രയോഗം ചെയ്താൽ മതി. ഒട്ടും വിഷമിക്കേണ്ട ഒട്ടും ഉരച്ചു കഷ്ടപ്പെടേണ്ടതുമില്ല. കരിഞ്ഞ പാത്രങ്ങളുടെ അടിഭാഗവും ഈ തക്കാളി കൊണ്ട് തന്നെ ഉരച്ച് വൃത്തിയാക്കി നോക്കി പരീക്ഷിക്കാവുന്നതാണ്.